വെറ്റരാൻ ഡയറക്ടർ ജോഷിയുടെ പൊറിഞ്ജു മറിയം ജോസ് പൊളിച്ചു പ്രേക്ഷകരുടെ മനസ്സ് നിറച്ചു മുന്നേറുന്നു | റിവ്യു

0
652

റിവ്യു എഴുതിയത് അനസ് പൂവത്തിങ്കൽ

സംവിധായകൻ ജോഷി ,ഒരു സിനിമ എടുക്കുന്നു അതിൽ ജോജു ജോർജ് , ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിൽ കാണാൻ ആഗ്രഹം തോന്നിയ ഫിലിം പൊറിഞ്ചു മറിയം ജോസ്. ആ പ്രതീക്ഷകളോടെ തന്നെയാണ് ഫിലിമിനു കയറിയതും.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൊറിഞ്ചു, അവന്റെ കൂട്ടുകാരൻ ആയ ജോസ്, കാമുകി ആയ മറിയം എന്നിവരിലൂടെ ആണ് കഥ മുന്നോട്ട് പോവുന്നത്. 1985 കളിലെ ത്രിശൂരിൽ നടക്കുന്ന പളളി പെരുന്നാളിലെ ചില സംഭവ വികാസങ്ങളെയും പോറിഞ്ചുവിന്റെയും ജോസിന്റെയും മറിയയുടെയും ജീവിതത്തിൽ അത് വരുത്തുന്ന മാറ്റങ്ങളും ആയി കഥ മുന്നോട്ട് പോവുന്നു.

ആക്ഷൻ,ഡ്രാമ എന്നിവക്ക് മുൻതൂക്കം നൽകുന്ന ഫിലിമിൽ ജോജു, ചെമ്പൻ , നൈല , വിജയ രാഘവൻ, സുധി കോപ്പ എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടത് ആയിരിന്നു..

ചെമ്പൻ അനായാസമായി ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയപ്പോൾ ഒരു റഫ് ആൻഡ് ടഫ്‌ ആയ പേര് കേട്ടാൽ പോലും ആളുകൾ തിരിച്ചറിയുന്ന കാട്ടാളൻ പൊറിഞ്ചു ആയി ജോജു തകർത്തു അഭിനയിക്കുകയായിരുന്നു.
അവസാന 20 മിനിറ്റുകളിൽ കയ്യടക്കത്തോടെ ആ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ജോജുവിന് പറ്റിയതിന്റെ അടയാളം ആവണം തിയറ്ററിൽ നിന്നും ഉയർന്ന കയ്യടികൾ.
നൈല ഉഷ തനിക്ക് കിട്ടിയ ഭാഗം മനോഹരമായി തന്നെ അവതരിപ്പിച്ചു വെച്ചിട്ടുണ്ട്.. കൂട്ടത്തിൽ വിജയ രാഘവൻ, സുധി കോപ്പ എന്നിവരുടെയും പെർഫോമൻസ് കൊണ്ട് ചിത്രത്തിനു പ്ലസ് ആണ്.

ജേക്സ് ബിജോയ് ഒരുക്കിയ പാട്ടുകളിൽ വലിയ മമത തോന്നിയില്ലെങ്കിലും ചിത്രത്തോട് ചേർന്നു നിൽക്കുന്നത് ആയി തോന്നി. പശ്ചാത്തല സംഗീതം വളരെ മികച്ചു നിൽക്കുന്ന ഒരു അനുഭവം ആയിരുന്നു.

എടുത്തു പറയേണ്ടത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ സിനിമാട്ടോഗ്രഫി തന്നെയാണ്. അതി മനോഹരമായ ഫ്രയിമുകൾ ചിത്രത്തിലുട നീളം കാണാൻ സാധിക്കും. മനോഹരമായ ലോങ് ഷോട്ടുകളും ക്ളോസ്അപ്പുകളും ഹെലികോപ്റ്റർ ഷോട്ടുകളും എല്ലാം കൂടെ ചിത്രത്തിന്റെ ഓരോ നിമിഷവും മികവാർന്ന ഒരു കാഴ്ച്ച അനുഭവം ആക്കുന്നുണ്ട്.

നമ്മൾ എവടെ ഒക്കെയോ കേട്ടു പരിചയമുള്ള ഒരു കഥ തന്നെയാണ് ഫിലിമിലേത് എന്നാൽ അത് അവതരിപ്പിചിരിക്കുന്ന രീതി. ജോഷി എന്ന സംവിധായകന്റെ മാസ്റ്റർക്രാഫ്റ്റ് കൊണ്ട് തന്നെ പുതുമയുള്ള ഒരു അനുഭവം ആക്കി മാറ്റും… സിനിമ ഏകദേഷം 140 ഓളം മിനിറ്റുകൾ ഉള്ള സിനിമ ലാഗ് വരുത്താതെ ത്രില്ലിംഗ് ആയി എമോഷൻസിന് പ്രാധാന്യം കൊടുത്തു എടുക്കാൻ അദ്ധേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

മൊത്തതിൽ വളരെ മികച്ച പെർഫോമൻസ് കൊണ്ടും എടുത്തിരിക്കുന്ന രീതി കൊണ്ടുമെല്ലാം നമ്മളെ പിടിച്ചിരുതാൻ പോന്ന ഒരു ഫിലിം തന്നെയാണ് പൊറിഞ്ചു മറിയം ജോസ്.. ഒരു നല്ല ഫിലിം കാണാൻ ആഗ്രഹം ഉള്ളവർക്ക് കാണാൻ പറ്റുന്ന ഒന്ന്.

വാൽ: ജോജു ജോർജ് എന്ന നടന്റെ ഈ ഒരു മാറ്റത്തെ ഒരു പക്ഷെ അത്ഭുതത്തോടെ കാണേണ്ടി വരും. എത്ര അനായാസമായി ആണ് അയാൾ ആക്ഷൻ ചെയ്യുന്നത്‌. ഒരു പക്ഷെ ഇപ്പോഴുള്ള യുവ നടന്മാരാൽ ചെയ്യാൻ കഴിയാത്ത എന്നാൽ തന്റെ ആ ശരീരം കൊണ്ട് പെർഫോമൻസ് ലെവൽ കൊണ്ടും അഴിഞ്ഞാടാൻ പറ്റുന്ന കാരക്റ്ററുകളിൽ അയാൾ നമ്മളെ ഇനിയും അതിശയിപ്പിക്കാൻ സാധ്യത ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here