ഒരുപാട് പെൺകുട്ടികൾ എന്നെ റിജക്ട്ട് ചെയ്തിട്ടുണ്ട് – തുറന്നു പറഞ്ഞ് പ്രഭാസ്

0
1759

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബാഹുബലി യുടെ രണ്ടു ഭാഗങ്ങളും റിലീസ് ചെയ്തു തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും മാർക്കറ്റ് ഉള്ള താരമായി പ്രഭാസ് വളർന്നു കൊണ്ടിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ബ്രഹ്‌മാണ്ഡ സിനിമകളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്. 250 കോടിയോളം മുതൽമുടക്കിൽ അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രഭാസ് Behindwoods Ice എന്ന ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് തന്റെ ആരാധകർ കാത്തിരുന്ന ആ ചോദ്യത്തിനുള്ള മറുപടി നൽകിയത്. ഇന്റർവ്യൂ കാണാൻ:

മോസ്റ്റ്‌ എലിജിബിൾ ബാച്ചിലർ എന്നറിയപ്പെടുന്ന പ്രഭാസിന് സ്ത്രീകൾക്കിടയിൽ വലിയ ആരാധക വൃന്ദമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പ്രഭാസിന്റെ പ്രൊപോസൽ ആരെങ്കിലും തിരസ്കരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി കേട്ട് സ്തബ്ധരായിരിക്കുകയാണ് ആരാധകർ. തന്നെ നിറയെ പെൺകുട്ടികൾ റിജെക്ട് ചെയ്തിട്ടുണ്ടെന്നു പ്രഭാസ് സമ്മതിക്കുന്നു. അതോടൊപ്പം മലയാളിയായ അവതാരകയെ പ്രൊപ്പോസ് ചെയ്യാനും പ്രഭാസ് മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here