പ്രഭാസ് ഒരു കട്ട ലാലേട്ടൻ ഫാൻ മോഹൻലാലും പ്രഭാസും കണ്ടുമുട്ടിയപ്പോൾ

0
384

ബാഹുബലി നായകൻ പ്രഭാസ് കൊച്ചിയിൽ എത്തി. താരം സാഹോയുടെ കേരള ഓഡിയോ ലൗഞ്ചിനായി ആണ് കൊച്ചിയിൽ എത്തിയത്. ചടങ്ങിൽ മോഹൻലാൽ മുഖ്യ അതിഥി ആയിരുന്നു. പ്രഭാസിന്റെ സാഹോയ്ക്ക് എല്ലാ വിധ ആശംസകളും മോഹൻലാൽ അറിയിച്ചു താനും സാഹോയിക്കായി കാത്തിരിക്കുകയാണ് എന്നാണ് മോഹൻലാൽ വേദിയിൽ സംസാരിച്ചപ്പോൾ പറഞ്ഞത്. മോഹൻലാൽ, മമ്ത മോഹൻദാസ്, സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് മാസം 30നു ലോകമെമ്പാടും ആയിരക്കണക്കിന് തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിൽ പ്രഭാസ് നായകനാകുമ്പോൾ ശ്രദ്ധ കപൂർ ആണ് നായിക ആയി എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം എത്തുന്നത്. 30 മില്യൺ ഡോളർ ആണ് ചിത്രത്തിന്റെ മുടക്ക് മുതൽ. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ആയി സാഹോ ലോകമെമ്പാടും ആഗസ്റ്റ് 30നു റിലീസ് ആകും.

സാഹോയുടെ ഓഡിയോ ലോഞ്ച് വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here