പ്രതി പൂവൻകോഴിയുടെ ട്രെയ്‌ലർ എത്തി; സ്‌ക്രീനിൽ ആദ്യമായി റോഷൻ ആൻഡ്രൂസ്

0
4

2018ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയിരുന്നു കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആയിരുന്നു കായംകുളം കൊച്ചുണ്ണി നിർമ്മിച്ചത്. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്കോഴിയുടെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ അവസാന വാരം തീയറ്ററുകളിൽ എത്തും.


മറ്റൊരു പ്രത്യേകത എന്തെന്നാൽ റോഷൻ ആൻഡ്രൂസ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പ്രതി പൂവൻകോഴി. ജോജു ജോർജ് ആദ്യം ചെയ്യാനിരുന്ന റോൾ ഡേറ്റ് പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ചെയ്യാനായില്ല. പിന്നീട് റോഷൻ ആൻഡ്രൂസ് തന്നെ ആ വേഷം ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here