മകൾ അഭിനയിക്കുമോ എന്ന ചോദ്യത്തിന് പ്രത്വിരാജ് ഉത്തരം പറയുന്നു

0
63

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പ്രത്വിരാജ്. നായകനടനിൽ നിന്ന് സംവിധായകനിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം ലോകമെമ്പാടും അംഗീകരിച്ചതാണ്. അതിന് ഉത്തമ ഉദാഹരണമാണ് ലൂസിഫറിന് ലഭിച്ച വമ്പൻ വരവേൻപ്. മലയാളികൾക്ക് അഭിമാനിക്കാനാവുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

എപ്പോഴും സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്നതിൽ ഒരുപാട് പ്രശംസയും പഴിയും കേൾക്കേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് പ്രത്വിരാജ്. തന്റെ വഴി താൻ സ്വയം തിരഞ്ഞെടുത്തതാണെന്നും തന്റെ മകളും അങ്ങനെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രത്വി പറയുന്നു.ഇപ്പോൾ ഏറ്റവും നല്ലൊരു കരിയറിന് ഒരുപാട് സാധ്യതകൾ ഉള്ള മേഘലയാണ് സിനിമ എന്നും, തന്റെ മകൾ അത് തിരഞ്ഞെടുക്കുകയാണെങ്കിൽ സന്തോഷമേ ഉള്ളൂ എന്നും, എന്നാൽ താനായിട്ട് മകളോട് ആ വഴി തിരഞ്ഞെടുക്കാൻ പറയില്ല എന്നും, സ്വയം തിരിച്ചറിഞ്ഞ് വരുന്നതാണ് നല്ലതെന്നും പ്രത്വിരാജ് കൂട്ടിച്ചേർത്തു. മനോരമ ഓൺലൈൻ നടത്തിയ ചോദ്യോത്തര വേളയിൽ ഒരു കുട്ടി ആരാധികയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പ്രത്വി.

LEAVE A REPLY

Please enter your comment!
Please enter your name here