ഷാജി കൈലാസിന്റെ കടുവയായി പ്രിത്വിരാജ്; നിർമ്മാണത്തിലും പ്രിത്വി

0
13

ഇന്നലെ പ്രിത്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു ഇന്ന് പത്ത് മണിക്ക് ഒരു അനൗൺസ്മെന്റ് വരും, 6 വർഷത്തിന് ശേഷമുള്ള ഒരാളുടെ തിരിച്ചുവരവായിരിക്കും അത് എന്നും. പറഞ്ഞ പോലെ ആ അനൗൺസ്‌മെന്റ് കൃത്യസമയത്ത് എത്തി. ഷാജി കൈലാസ് 6 വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് എത്തിയിരിക്കുന്നത്. പ്രിത്വിരാജ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിത്വിരാജും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. മുൻപ് പ്രത്വിരാജിനെ വച്ച് ആദം ജൊവാൻ എന്ന ചിത്രം സംവിധാനം ചെയ്ത ജിനു വി എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കടുവ 2020ൽ തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here