ലുസിഫെറിന് ശേഷം പ്രത്വിരാജിന്റെ കളർഫുൾ തിരിച്ചുവരവ് ; കലാഭവൻ ഷാജോണ് സംവീധാനം നിർവഹിച്ച ബ്രദർസ് ഡേ റിവ്യു

0
152

പ്രത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവ്വഹിച്ച സിനിമയാണ് ബ്രദേഴ്സ് ഡേ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. പാവാടക്ക് ശേഷം പ്രത്വിയുടെ ഒരു ചളർഫുൾ സിനിമ, അതു തന്നെയായിരുന്ന ബ്രദേഴ്സ് ഡേയുടെ പ്രധാന ആകർഷണവും.

തമിഴ്നാട്ടിലെ ഒരു ഗ്രാമം, ഒരു ആൺകുട്ടി;അവന്റെ അമ്മ ഒരു പെൺ കുഞ്ഞിനെ പ്രസവിക്കുന്നു, പ്രസവത്തെ തുടർന്ന് അമ്മ മരിക്കുന്നു. അവൻ അനിയത്തിയെ ജീവനു തുല്യം സ്നേഹിച്ച് വളർത്തുന്നു. ഇങ്ങനൊരോ പശ്ചാത്തലത്തിൽ തുടങ്ങുന്ന ചിത്രം പിന്നീട് മാറുന്നത് ഈ സംഭവുമായി ഒരു ബന്ധവുമില്ലാത്ത റോണി എന്ന കാറ്ററിംഗ് തൊഴിലാളിയുടെ ജീവിതത്തിലേക്ക്.റോണിക്കും അത്ര നന്നല്ലാത്ത ഒരു ഭൂതകാലമുണ്ട്.സ്പോയിലർ ആവുമെന്നതിനാൽ ബാക്കി കണ്ടുതന്നെ അറിയുക.

റോണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രത്വിരാജാണ്.കുറെ നാൾക്ക് ശേഷം ഇങ്ങനൊരു റോളിൽ കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു, പുള്ളിയെ സ്ക്രീനിൽ കാണിക്കുമ്പോൾ അറിയാതൊരു സന്തോഷമാണ്. കാണാൻ ലുക്ക് ഒണ്ടെന്നേയുള്ളൂ, ഞാൻ വെറും ഊളയാണ്’ ഡയലോഗ് ഒക്കെ അക്ഷരാർത്ഥത്തിൽ പഴയ എനർജറ്റിക് പ്രത്വിരാജിന്റെ എത്തിനോട്ടമായിരുന്നു. മൊത്തത്തിൽ പറഞ്ഞാൽ റോണി ആയി പ്രത്വിരാജ് ചുമ്മാ കേറി കിടുക്കി. ഫസ്റ്റ് ഹാഫിൽ എടുത്തു പറയേണ്ട ആളാണ് വിജയരാഘവൻ. വന്നിറങ്ങിയത് തൊട്ട് പിന്നങ്ങോട്ട് കുറച്ച് നേരം ബാറ്റൻ അദ്ദേഹത്തിന്റെ കയ്യിൽ തന്നെയായിരുന്നു. ഒരുഗ്രൻ വൺമാൻ ഷോ എന്ന് വേണമെങ്കിൽ പറയാം. ബാക്കിയുള്ളവർക്ക് ചുമ്മാ നിന്ന് കൊടുക്കുകയേ വേണ്ടി വന്നുള്ളൂ. നായിക എന്ന് ഒരാഴൾളെ എടുത്തു പറയാൻ പറ്റില്ല. ഫീമെയിൽ കഥാപാത്രങ്ങൾ ചെയ്ത പ്രയാഗ, മഡോണ, മിയ, ഐശ്വര്യ എന്നിവർക്ക് തുല്യ പ്രാധാന്യമായിരുന്നു സിനിമയിലുടനീളം. ഇവരെ കൂടാതെ ധർമ്മജൻ, കോട്ടയം നസീർ അങ്ങനെ എല്ലാവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

നെഗറ്റീവ് ആയി പറയേണ്ടത് അസ്ഥാനത്ത് വരുന്ന ചില ചളികളും സിനിമയുടെ ഡ്യൂറേഷനുമാണ്. ഏകദേശം രണ്ടേ മുക്കാൽ മണിക്കൂറുണ്ട് ഡ്യൂറേഷൻ. ആവശ്യമില്ലാത്ത സീനുകൾ ട്രിം ചെയ്ത രണ്ടു മണിക്കൂറിൽ ഒതുക്കിയിരുന്നെങ്കിൽ കുറച്ചു കൂടി എൻഗേജിംഗ് ആകുമായിരുന്നു.

തമാശകൾ ഒക്കെ ഉന്നം വക്കുന്ന ഫാമിലിക്ക് ഫസ്റ്റ് ഹാഫും ത്രില്ലർ പെയ്സ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് സെക്കന്റ് ഹാഫും ആസ്വാദിക്കാനാവും. ഓണക്കാലത്ത് ഫാമിലിയായി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ബ്രദേഴ്സ് ഡേ.

LEAVE A REPLY

Please enter your comment!
Please enter your name here