‘എന്റെ എല്ലാ വീഴ്‌ചകളും ദൗര്‍ബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്’; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ

0
9

ഡ്രൈവിങ് ലൈസന്‍സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടന്‍ പ‌ൃഥ്വിരാജ്. എന്നാല്‍ ഭാര്യ സുപ്രിയക്കാകട്ടെ പൃഥ്വിയെ വളരെയധികം മിസ് ചെയ്യുകയാണ്. ഇതിനിടയിലാണ് ഒരു ആരാധകര്‍ ഒരു പഴയ വിഡിയോ ക്ലിപ്പുമായി എത്തുന്നത്. പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്.

അഭിമുഖത്തില്‍ പൃഥ്വി സുപ്രിയയെക്കുറിച്ച്‌ പറയുന്ന വാക്കുകളാണ് വിഡിയോയില്‍. ചിലപ്പോള്‍ ആളുകള്‍ നിങ്ങള്‍ക്ക് ഏറ്റവും ഭംഗിയുള്ള വിഡിയോ ക്ലിപ്പുകള്‍ അയച്ചുതരുമെന്ന് കുറിച്ച്‌ സുപ്രിയ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

“ഞാന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സുപ്രിയയാണ് എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി. എന്റെ എല്ലാ വള്‍നറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്. എന്റെ വീട്ടുകാര്‍ പോലും കണ്ടിട്ടില്ല ആ അവസ്ഥയില്‍ എന്നെ,” എന്നും പൃഥ്വിരാജ് വിഡിയോയില്‍​ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here