കാറിന്റെ വിലയുടെ ബില്ലില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം; പൃഥ്വിരാജിന്റെ ആഡംബര വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ തടഞ്ഞു

0
13

നടന്‍ പൃഥ്വിരാജ് പുതിയതായി വാങ്ങിയ കാറിന്റെ റജിസ്‌ട്രേഷന്‍ നടന്നില്ല. കാറിന്റെ വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതോടെയാണ് ഇത്. 1.64 കോടി രൂപയുടെ ആഡംബര കാര്‍ താത്കാലിക റജിസ്‌ട്രേഷനായി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആര്‍ടി ഓഫീസില്‍ നല്‍കിയ വാഹനത്തിന്റെ ബില്ലില്‍ 1.34 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതി അടയ്ക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹന വില 1.64 കോടി രൂപയെ്‌ന് കണ്ടെത്തി. ഇതോടെ റജിസ്‌ട്രേഷന്‍ തടയുകയായിരുന്നു. 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതരും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here