ലൂസിഫർ ഗംഭീരം, പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരു സിനിമയിൽ അഭിനയിക്കണം; ആഗ്രഹം പ്രകടിപ്പിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി

0
18

ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ്‌റ നരസിംഹ റെഡ്‌ഡി.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്‌ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.

ചിത്രത്തിന്റെ പ്രചരണാർത്ഥം ചിരഞ്ജീവി ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. നടൻ പൃഥ്വിരാജും ചടങ്ങിൽ പങ്കെടുത്തു. ലൂസിഫർ സിനിമ കണ്ടുവെന്നും ഗംഭീരമായിട്ടുണ്ട് എന്നും പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും ചിരഞ്ജീവി ചടങ്ങിൽ പറയുകയുണ്ടായി. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലേക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here