നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വിരാജ്: വീഡിയോ വൈറല്‍

0
844

സംവിധായകനായും നടനുമായും വെള്ളിത്തിരയിലെ നിറസാന്നിധ്യമായ പൃഥ്വിരാജിന് ആരാധകര്‍ ഏറെയാണ്. അത്രതന്നെ ആരാധകരുണ്ട് താരത്തിന്റെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിയ്ക്കും. കുടുംബവിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ സുപ്രിയയും ഏറെ മുന്നിലാണ്.

ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. കല്യാണ്‍ സില്‍ക്സിന്റെ നറുക്കെടുപ്പ് ചടങ്ങില്‍ ചിരി വര്‍ത്തമാനങ്ങളുമായാണ് പൃഥ്വിരാജ് താരമായത്. വിജയിയെ കണ്ടെത്തുന്നതിനായി നറുക്കെടുത്ത പൃഥ്വിരാജ് ‘സുപ്രിയ മേനോന്‍’ എന്ന് ആദ്യം വിളിച്ചു പറഞ്ഞു. തൊട്ടുപിന്നാലെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം യതാര്‍ത്ഥ വിജയിയുടെ പേര് വെളിപ്പെടുത്തിയത്. വിജയിയെ ഫോണില്‍ വിളിച്ചപ്പോഴും ഏറെ രസകരമായാണ് പൃഥ്വിരാജ് സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here