വീണ്ടും താരമായി പ്രിയാ വാരിയർ ; ഈ പണിയാണ് അഭിനയത്തിനെക്കാളും നല്ലത് എന്ന് പ്രേക്ഷകർ

0
259

പ്രിയാ പ്രകാശ് വാരിയർ കുറച്ച് കാലങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമ ലോകത്ത് ഒരു സെൻസേഷൻ ആയി മാറിയ വിങ്ക് ഗേൾ ആയി അറിയപ്പെട്ട താര സുന്ദരി. ഇതിനോടകം തന്നെ 3 സിനിമകൾ 3 ഭാഷയിലായി അഭിനയിച്ചു കഴിഞ്ഞു പ്രിയ വാരിയർ. ഇപ്പോൾ താരം ശ്രദ്ധ നേടിയത് ഒരു പാട്ടിലൂടെ ആണ്. രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസ് എന്ന ചിത്രത്തിൽ താരം ഒരു പാട്ട് പാടിയിരിക്കുകയാണ്. പാട്ടു കേട്ടവർ എല്ലാവരും തന്നെ ഒരേ സ്വരത്തിൽ പറയുന്നു അതി ഗംഭീരം എന്ന്‌.

രജിഷാ വിജയൻ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ ലോഞ്ച് പ്രോഗ്രാമിനിടെ പ്രിയാ വാരിയർ സംസാരിച്ച വീഡിയോ കാണാം.

പ്രിയ അഭിനയിക്കുന്നതിലും നല്ലത് പാട്ടു പാടുന്നത് ആണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു രാത്രി വെളുത്തപ്പോൾ ഇന്ത്യയുടെ തന്നെ മിന്നും താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാരിയർ. ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലൂടെ പുതുമുഖമായി സിനിമയിലേക്ക് കടന്നു വന്ന ആളാണ് പ്രിയ വാരിയർ. ഈ സിനിമയിലെ ഒരു പാട്ടിലൂടെ ആണ് പ്രിയ ഒരു സെൻസേഷൻ ആയി മാറിയത്. താരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ ശ്രീദേവി ബംഗ്ളാവ് എന്ന ബോളിവുഡ് ചിത്രം ആണ്. തമിഴിൽ നീ വാനം നാൻ മഴൈ എന്നൊരു ചിത്രവും താരം അഭിനയിച്ചു. ഫൈനൽസ് എന്ന ചിത്രത്തിലെ നീ മഴവിൽ പോലെൻ എന്ന പാട്ടാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. പ്രിയാ വാരിയർ ആണ് ഈ പാട്ടിന്റെ ഫീമെയിൽ സെക്ഷൻ പാടിയിരിക്കുന്നത്. ഈ പാട്ടിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പാടിയിരിക്കുകയാണ് പ്രിയ. 10 ലക്ഷത്തിൽ അധികം ആളുകളാണ് ഇപ്പോൾ പാട്ട് യൂട്യൂബിൽ കേട്ടിരുന്നത്.

പ്രിയ പ്രകാശ് വാരിയർ പാടിയ ഫൈനൽസിലെ അതിമനോഹരമായ പാട്ടു കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here