ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു

0
25

പ്രിയദര്‍ശന്റേയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയായാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴിതാ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഫസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ആശംസയറിയിച്ചത്.

‘മകള്‍ കല്യാണിയുടെ ആദ്യ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും മക്കളുടെ വിജയത്തില്‍ സന്തോഷിക്കും അഭിമാനിക്കും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു, പ്രത്യേകിച്ച്‌ ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്നതില്‍. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’

തെലുങ്കു ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അഭിനയ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. ചിത്രലഹരി, രണനഗരം എന്നീ ചിത്രത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.

നിലവില്‍ തമിഴ് ചിത്രം ഹീറോയില്‍ അഭിനയിക്കുകയാണ് കല്യാണി. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here