‘ഇവിടെ ഷൂട്ടിങ്ങ് ദുഷ്‌കരമാണ്’, മാസ്‌ക് വച്ച്‌ പ്രിയങ്ക; പുകവലി ചിത്രം കുത്തിപ്പൊക്കി വിമര്‍ശനം

0
20

വായു മലിനീകരണം കൊണ്ട് മുങ്ങിയ രാജ്യതലസ്ഥനത്തെ അവസ്ഥ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മാസ്ക് ധരിച്ച ചിത്രം പങ്കുവച്ചാണ് പ്രിയങ്ക മലിനീകരണത്തിന്റെ കാഠിന്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി ഡല്‍ഹിയില്‍ എത്തിയതാണ് താരം.

‘ദി വൈറ്റ് ടൈഗര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടക്കുന്നത്. ”മലിനീകരണം കാരണം ഇവിടെ ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കൂടി സാധിക്കുന്നില്ല. എയര്‍ പ്യൂരിഫയറുകളും മാസ്ക്കുകളും ഉള്ളതിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. വീടില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ” , ചിത്രത്തോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

താരത്തിന്റെ കരുതലിന് സ്നേഹം അറിയിച്ച്‌ നിരവധിപ്പേര്‍ എത്തിയെതോടൊപ്പം വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം ബീച്ചിലിരുന്ന് പുക വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഉപയോഗിച്ചാണ് ട്രോളുകള്‍. ‘പുക വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ? അതും മരണത്തിനു കാരണമാകില്ലേ. വായു മലിനീകരണം ഉണ്ടാക്കില്ലേ’ എന്നെല്ലാമാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ മറ്റുള്ളവര്‍ക്കു നല്ലതു വരട്ടേ എന്നാഗ്രഹിക്കുന്ന ഒരു പോസ്റ്റില്‍ പ്രിയങ്കയെ വിമര്‍ശിക്കുന്നതിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here