പുലിമുരുകന് രണ്ടാം ഭാഗം ഒരുങ്ങുന്നു!

0
17

പുലിമുരുഗൻ; മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന ഒരു സിനിമയല്ല പുലിമുരുഗൻ. കേരളത്തിൽ ഇത്രയും ഓളം സൃഷ്ടിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ഇന്റർനെറ്റ്‌ കഫെകളിൽ പോലും ‘പുലിമുരുഗൻ ടിക്കറ്റ് ബുക്ക്‌ ചെയ്ത് കൊടുക്കപ്പെടും’ എന്ന് എഴുതി വച്ചിരിക്കുന്ന കാഴ്ചകൾ പോലും ഉണ്ടായിരുന്നു. അത്രയും നാൾ മലയാളികൾക്ക് അന്യമായിരുന്ന നൂറ് കോടി ക്ലബ്‌ എന്ന സ്വപ്നം പുലിമുരുഗൻ എന്ന വലിയ ചിത്രത്തിലൂടെ മലയാള സിനിമ സാധിച്ചെടുത്തു.


2016 ഒക്ടോബർ ഏഴിനായിരുന്നു പുലിമുരുഗൻ റിലീസ് ചെയ്തത്. ഈ വരുന്ന ഒക്ടോബർ ഏഴിന് പുലിമുരുഗൻ ഇറങ്ങിയിട്ട് മൂന്ന് വർഷം തികയുകയാണ്. വലിയ ആഘോഷങ്ങൾക്കാണ് ആരാധകർ ഒരുങ്ങിയിരിക്കുന്നത്. മറ്റൊരു വാർത്ത എന്തെന്നാൽ പുലിമുരുഗൻ ടീമിൽ നിന്നും ഒരു സർപ്രൈസ് അനൗൺസ്മെന്റ് ഉണ്ടാവുമെന്നാണ് കിട്ടുന്ന വാർത്തകൾ. വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത സിനിമ; അല്ലെങ്കിൽ പുലിമുരുഗൻ രണ്ടാം ഭാഗം ഉണ്ടാവും എന്നാണ് കിട്ടുന്ന പുതിയ റിപ്പോർട്ടുകൾ. ഇതുവരെ ഒരു സ്ഥിരീകരണവും ഇതിനെ സംബന്ധിച്ച് വന്നിട്ടില്ല. എന്തായാലും ആരാധകരെല്ലാം ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here