മോഹൻലാൽ ആരാധകർ പ്രതീക്ഷിച്ച വാർത്തയെത്തി; പുലിമുരുഗൻ ടീം വീണ്ടും എത്തുന്നു

0
16

മൂന്ന് വർഷം മുൻപ് മലയാളം ഇന്നേവരെ കാണാത്ത തിരക്കുകൾ തീയറ്ററിൽ അനുഭവപ്പെട്ടു. മോഹൻലാൽ-വൈശാഖ് ടീം ആദ്യമായി ഒന്നിച്ച പുലിമുരുഗൻ റിലീസ് ആയിരുന്നു അന്ന്. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത വിധം തീയറ്റർ പരിസരങ്ങൾ നിറഞ്ഞു; പലയിടങ്ങളിലും ഗതാഗത കുരുക്കുകൾ രൂപപ്പെട്ടു. മലയാള സിനിമ പുലിമുരുഗന് മുൻപും ശേഷവും എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങി. പുറം രാജ്യങ്ങളിൽ പോലും മുരുഗൻ തന്റെ ബോക്സ് ഓഫീസ് വേട്ട മുറുക്കി. അങ്ങനെ മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്‌ സിനിമ പിറന്നിട്ട് ഇന്നേക്ക് മൂന്ന് വർഷം.

മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ…

Gepostet von Tomichan Mulakuppadam am Sonntag, 6. Oktober 2019


ഇന്ന് പുലിമുരുഗൻ മൂന്നാം വർഷം ആഘോഷങ്ങൾക്ക് ഒപ്പം എല്ലാവരും പ്രതീക്ഷിച്ചതാണ് ഒരു പുതിയ സിനിമയുടെ അനൗൺസ്മെന്റ്. പലരും പറഞ്ഞു അത് പുലിമുരുഗൻ രണ്ടാം ഭാഗം ആയിരിക്കുമെന്ന്. ഇപ്പോഴിതാ കാത്തിരിക്കുന്ന ആ അനൗൺസ്മെന്റ് ടോമിച്ചൻ മുളകുപാടം തന്റെ ഫേസ്ബുക് പേജിലൂടെ നടത്തിയിരിക്കുകയാണ്. പുലിമുരുഗൻ ടീം ഒന്നിച്ചു മറ്റൊരു സിനിമ വരാൻ പോവുകയാണ്; ഉദയകൃഷ്ണയുടെ തിരക്കഥ, വൈശാഖിന്റെ സംവിധാനം, ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്നു, നായകൻ നമ്മുടെ സ്വന്തം ലാലേട്ടനും. മറ്റു വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here