രചനയുടെ വഴുതനങ്ങ അൽപം കൂടിപ്പോയെന്ന് പ്രേക്ഷകർ

0
250

രചന നാരായണന്‍കുട്ടിയുടെ ട്രന്‍ഡിങ്ങായ വഴുതനയെന്ന ഷോട്ട് ഫിലിം കണ്ടൂ.വിശപ്പിനാല്‍ അയല്‍പക്കത്തെ വഴുതന മോഷ്ട്ടിച്ച് കുട്ടിക്ക് കറിയുണ്ടാക്കി കൊടുക്കുന്ന വീട്ടമ്മ ഇതാണ് കഥ.വീട്ടമ്മ വഴുതന പറിക്കുമ്പോള്‍ മുഖത്ത് വന്ന എക്സ്പ്രെഷന്‍സ് മറിയ, രേഷ്മ, ഷക്കീല ത്രയങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. പറിച്ച വഴുതന കവക്കിടയില്‍തിരുകാന്‍ പറഞ്ഞ സംവിധായകന്‍റെ ബ്രില്ല്യന്‍സും കൂടി ചേരുമ്പോള്‍ വീട്ടമ്മയുടെ ഉദ്ദേശം സ്വയംഭോഗമാണന്ന് കാണുന്നവന് തോന്നണം.. ഈ സമയങ്ങളിലെ BGM പഴയ ഷക്കീല പടങ്ങളില്‍ നിന്ന് കടം കൊണ്ടതാണന്ന് തോന്നുന്നു..

മുറിക്കകത്ത് കയറി മകളെ ധൃതിപിടിച്ച് സ്കൂളിലേക്ക് അയച്ച് കട്ടിലില്‍ കിടക്കുന്ന വീട്ടമ്മ, അപ്പോഴും പഴയ ഭാവങ്ങള്‍ മുഖത്ത് മിന്നിമറയുന്നുണ്ട്. താക്കോല്‍ പഴുതിനെ സും ചെയ്ത് എറുമ്പ് കയറുന്ന ഷോട്ട് സംവിധായകന്‍റെ മറ്റൊരു ബ്രില്ല്യന്‍സായിരുന്നു. ഇത്രയും കണ്ടപ്പോള്‍ മലയാളീടെ സദാചാര ബോധത്തിന് മേല്‍വീഴാന്‍ പോകുന്ന ബോംബാണ് ഇതെന്ന് കരുതിപ്പോയി.പക്ഷെ നടന്നത്, അവിടുന്നെഴുന്നേറ്റ് വഴുതന കറിയുണ്ടാക്കി കുട്ടിക്ക് കൊടുത്തതിന് ശേഷം മിച്ചമുളളത് തിന്ന് വാകഴുകി ജനലിലൂടെ നീട്ടി തുപ്പിയിട്ട്. പ്രേക്ഷകനോട് പറയുന്നു.. തുപ്പല് മുഖത്തായവര്‍ തുടച്ചോ എന്ന്…ആരാണ് മുഖം തുടയ്ക്കേണ്ടത്?

ലിംഗം കൊണ്ട് ചിന്തിക്കുന്നവരാണന്നാണ് സംവിധായകന്‍റെ അഭിപ്രായം. വഴുതനയെ ലിംഗത്തോട് ഉപമിച്ച് വീട്ടമ്മയുടെ വിശപ്പിന് ലൈംഗീകത നല്‍കി ഡബിള്‍ മീനിങ്ങോടെ മാര്‍ക്കറ്റ് ചെയ്ത സംവിധായകനല്ലേ മുഖത്തെ തുപ്പല്‍ തുടയ്ക്കേണ്ടത്.സദാചാരം പറയാനും മിനിമം യോഗ്യതവേണം, അതിവര്‍ക്കില്ലന്ന് തെളിയിച്ചു.ആ സ്ത്രീ ശരിക്കും സ്വയം ഭോഗത്തിനാണ് വഴുതന പറിച്ചതെങ്കില്‍ ഇവിടെ പൊട്ടുന്ന സദാചാര കുരുക്കളില് ‍സംവിധായകന്‍റെ പേരെഴുതി വെച്ചെനെ. പക്ഷെ ആ സ്ത്രീയെ ”നന്മരമാക്കി” സ്വയം ഭോഗമൊക്കെ തെറ്റല്ലേ സേട്ടായീ എന്നുപറഞ്ഞ് പ്രേക്ഷകരെയെല്ലാം ഒളിഞ്ഞുനോട്ടക്കാരാക്കിയപ്പോള്‍ സ്മരിക്കപ്പെട്ടത് സംവിധായകന്‍റെ അപ്പനാണ്.

സെക്സ് ടോയിസ് വില്‍ക്കുന്ന ഷോപ്പില്‍ ടോയി വാങ്ങാനെത്തിയവനോട് അവിടുത്തെ നടത്തിപ്പുകാരന്‍”തനിക്ക് അന്തസുണ്ടോടോ” എന്ന് ചോദിക്കും പോലെയാണ് ഷോട്ട് ഫിലിം കാണുമ്പോള്‍ തോന്നുന്ന വികാരം. അവരുതന്നെ നായികയെക്കൊണ്ട് വഴുതനയെ നോക്കി പോണ്‍വീഡിയോയിലെ നടിയെപ്പോലെ കാമരസങ്ങള്‍ ആടിപ്പിച്ചിട്ട് , നമ്മളോട് അങ്ങനെയൊക്കെ ചിന്തിക്കുന്നത് മോശമല്ലേ എന്ന്.. എന്താലേ

ചുരുക്കി പറഞ്ഞാല്‍ ഊ%$^ ഉപദേശവും ഒരുമിച്ച്, അതാണ് വഴുതന..50 രൂപ കൊടുത്താല്‍ 5000 രൂപയുടെ എക്സ്പ്രെഷന്‍സിടുന്ന ആളാണ് രചന. വീട്ടമ്മയുടെ വിശപ്പിന്‍റെ ഭാവം രചനയുടെ കയ്യില്‍ കിട്ടിയപ്പോ ഇങ്ങനായതാണോ, അതോ രചനയുടെ ഭാവംകണ്ട് സംവിധായകന്‍ കഥ തിരുത്തിയതാണോ.. ആ തമ്പുരാനറിയാം..

ബൈ ദ ബൈ.. വഴുതന മോഷ്ട്ടിച്ചത് കറിവെച്ച് കുട്ടിക്ക് കൊടുക്കാനും മാത്രം പട്ടിണിയുളള ചേച്ചീയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിറയെ കോഴികള്‍.ഒരെണ്ണത്തെ കറിവെച്ചാ കൊച്ചിന് കൊടുത്തിരുന്നേല്‍ ഇമ്മാതിരി എക്സ്പ്രെഷന്‍സിടേണ്ട ആവശ്യമുണ്ടായിരുന്നോ.

LEAVE A REPLY

Please enter your comment!
Please enter your name here