സൗത്ത് ഇന്ത്യയിൽ ആദ്യ ഐ ഫോൺ 11 സ്വന്തമാക്കി നടൻ റഹ്മാൻ !

0
46

മലയാളത്തിന്റെ ഏവർഗ്രീൻ നായകനും സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും ഇഷ്ട താരവുമായ റഹ്മാൻ ഐ ഫോൺ 11 സ്വന്തമാക്കി. പ്രിയ താരം ഐ ഫോൺ 11 സ്വന്തമാക്കിയതിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പ് വായിക്കാം.

“വളരെ അധികം ആകാംഷയോടെയും ആഗ്രഹത്തോടെയും ആണ് ഞാൻ ഇത് സ്വന്തമാക്കിയത്. ആദ്യമായി ഐഫോണ് 11 സ്വന്തമാക്കിയ നടൻ ഞാൻ തന്നെ ആകും. ദുബായ്യിൽ നിന്നാണ് ഞാൻ ഇത് സ്വന്തമാക്കിയത്. ഈ ഫോൺ വാങ്ങിയതിൽ ആല്ല എന്റെ ത്രിൽ ഇതു ആദ്യമായി സ്വന്തമാക്കിയ നടൻ എന്ന രീതിയിൽ ആണ് എനിക്ക് ത്രിൽ. ഇതു ആദ്യമായി നേടുക എന്ന ലക്ഷ്യം എനിക്ക് നേടി തന്നത് ഫ്ലൈ വീൽസ് ദുബായ് എന്ന സ്ഥാപനം ആണ്. അവർക്ക് ഒരുപാട് നന്ദി, കഴിഞ്ഞ ഒരു ആഴ്ച ഇതു ലഭിക്കാനായി ഞാൻ അവരെ ഒരുപാട് ശല്യപെടുത്തി. നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ വക ട്രീറ്റ് ഉണ്ട് നിങ്ങൾക്ക്”

ഇതാണ് റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായ്‌ ഐ ഫോൺ 11 സ്വന്തമാക്കിയിരിക്കുന്നത് റഹ്മാൻ ആണ്. ഫോൺന്റെ വില ഏകദേശം 65,000 രൂപയോളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here