ബാഹുബലി സംവിധായകൻ രാജമൗലിയുടെ കിടിലൻ ഐറ്റം വരുന്നുണ്ട് മക്കളെ ! ഇന്ന് വൈകുന്നേരം 6 മണിക്ക്

0
40

ബാഹുബലി എന്ന ബ്രഹമാണ്ഡ ചിത്രം കൊണ്ട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് എസ്.എസ് രാജമൗലി. ബാഹുബലിയും ബാഹുബലി 2ഉം ഇന്ത്യയിൽ തീർത്ത തരംഗം ചെറുതല്ല. ബാഹുബലി 2 റിലീസിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്നു വന്ന ചോദ്യം രാജമൗലിയുടെ അടുത്ത ചിത്രം ഏതാണെന്നാണ്. അതിലെ നായകന്മാരെ അനൗൺസ് ചെയ്തപ്പോൾ തന്നെ എല്ലാവരും ഒന്ന് ഞെട്ടി. ബോക്സ്ഓഫീസ് പവറിൽ ഇപ്പോൾ തെലുങ്ക് സിനിമകളെ നയിക്കാൻ കഴിവുള്ള രണ്ടു പേർ; രാംചരൺ തേജയും ജൂനിയർ എൻ.ടി.ആർ അഥവാ തരക്.

പിന്നീട് ഓരോ കാത്തിരിപ്പും ചിത്രത്തിന്റെ പേര് എന്താണെന്ന് അറിയാനായിരുന്നു. അങ്ങനെ ടൈറ്റിലും എത്തി, RRR. എന്താണെന്ന് ആർക്കും പിടികൊടുക്കാത്ത ഒരു ടൈറ്റിൽ. ഇന്ന് വൈകീട്ട് 6 മണിക്ക് RRR ടീം മറ്റൊരു അനൗൺസ്മെന്റ് നടത്തുന്നുണ്ട്. ഇന്ത്യ മുഴുവൻ അതിനായി കാത്തിരിക്കുകയാണ്. ചിലർ പറയുന്നു ടീസർ റിലീസ് ഡേറ്റ് ആണെന്ന്, മറ്റു ചിലർ പറയുന്നു ഫസ്റ്റ് സോങ്ങ് റിലീസ് ആണെന്ന്. എന്തായാലും ഒന്നുറപ്പാണ്, തെലുങ്ക് യുവരാജാക്കന്മാരോടൊപ്പം ബ്രഹ്മാണ്ഡ സംവിധായകനും കൂടി ഒത്തു ചേർന്നാൽ വിജയത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here