ധനുഷിന്റെ ചിത്രത്തിലൂടെ തമിഴിലേക്ക് രജിഷ വിജയൻ

0
34

തമിഴ് സിനിമയിൽ എന്റർടൈൻമെന്റിനും കഥക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത സിനിമ ചെയ്യുന്ന ഒരു നടനാണ് ധനുഷ്. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ, ഗാന രചയിതാവ്, ഗായകൻ എന്ന് തുടങ്ങി ഒരു സകല കലാവല്ലഭൻ എന്ന് തന്നെ വിശേഷിപ്പിക്കാം അദ്ദേഹത്തെ. ധനുഷിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരൻ ആണ്. അസുരനിൽ നായികയായി എത്തുന്നത് മലയാളികളുടെ സ്വന്തം മഞ്ചു വാര്യരു. ഇപ്പോൾ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ്-ധനുഷ് ചിത്രത്തിലും ഒരു മലയാളി നായികയാണ്. മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ധനുഷ് അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രം മാരി സെൽവരാജിന്റേതാണ്. അതായത് കഴിഞ്ഞ വർഷം തമിഴിൽ നിന്ന് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയായ പരിയേറും പെരുമാളിന്റെ സംവിധായകൻ. മാരി സെൽവരാജിന്റെ ധനുഷ് ചിത്രത്തിലൂടെ മറ്റൊരു നടി തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കും എന്നാണ് ലഭിക്കുന്ന വാർത്തകൾ. രജിഷ വിജയനായിരിക്കും ഈ ചിത്രത്തിലെ നായിക എന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രജിഷയുടെ അവസാനമിറങ്ങിയ ഫൈനൽസ് ഇപ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here