കൊടുങ്ങല്ലൂർക്ക് എന്ന് പറഞ്ഞ് പിഷാരഡിയെ കോഴിക്കോട് വരെ കൊണ്ടുപോയി മമ്മൂക്ക

0
38

രമേഷ് പിഷാരഡി സംവിധാനം നിർവഹിക്കുന്ന ഗാനഗന്ധർവൻ റിലീസിനോടടുക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഗാനഗന്ധർവനിലെ നായകൻ. ഗാനമേളയിലെ ഗായകൻ കലാസദൻ ഉല്ലാസ് ആയിട്ടാണ് മമ്മൂക്ക എത്തുന്നത്.

ചിത്രത്തിന്റെ പ്രചരണാർത്ഥം മമ്മൂക്കയും രമേഷ് പിഷാരഡിയും ചേർന്ന് മനോരമ ഓൺലൈനിന് വേണ്ടി ഒരു അഭിമുഖം നടത്തിയിരുന്നു. അതിലാണ് പിഷാരഡി മമ്മൂക്കയോട് കഥ പറയുന്ന സാഹചര്യം വെളിപ്പെടുത്തിയത്. കഥ പറയാൻ മമ്മൂക്കയോട് അവസരം ചോദിച്ചപ്പോൾ മമ്മൂക്ക കോഴിക്കോട് പോകവേ കുടെ കയറിക്കോളാൻ പറഞ്ഞു, കൊടുങ്ങല്ലൂർ എത്തുന്നത് വരെ കഥ പറഞ്ഞോളാനും അനുവദിച്ചു. എന്നാൽ കാറിൽ കയറിയ നിമിഷം തൊട്ട് മമ്മൂക്ക മറ്റെന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. കൊടുങ്ങല്ലൂർ എത്തിയപ്പോൾ കോഴിക്കോട് വരെ കൂടെ വരാൻ മമ്മൂക്ക ആവശ്യപ്പെട്ടു. കോഴിക്കോട് എത്തുന്നതിന് തൊട്ട് മുൻപ് കുറച്ച് നേരമേ കഥ പറയാൻ പറ്റിയുള്ളൂ എന്നും രമേഷ് പിഷാരഡി പറഞ്ഞു. മുൻപേ തീരുമാനിച്ച് അങ്ങനെ ചെയ്തതാണെന്ന് മമ്മൂക്കയും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here