റാനു മണ്ഡലിന്റെ പുതിയ മേക്ക്‌ഓവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

0
13

പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിന്‍റെ പുതിയ മേക്കോവറാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഹിമേശും റാനുവും ചേര്‍ന്ന് പാടിയ തേരി മേരി കഹാനി എന്ന ഗാനം ഇരുകൈയും നീട്ടി ആളുകള്‍ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു.

സെലിബ്രിറ്റി ആയതോടെ തന്‍റെ പഴയ ലുക്കിലും റാനു മാറ്റം വരുത്തിയിരുന്നു. അന്‍പതുകാരിയായ റാണുവിന്‍റെ പുതിയ മേക്കോവറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്‍റെ മേക്കോവറിന് പിന്നില്‍. കാണ്‍പൂരില്‍ തന്‍റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും റാനു അണിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here