അന്ന് റെയിൽവേ സ്റ്റേഷനിലെ ഗായിക, ഇന്ന് ബോളിവുഡ് ഗായിക രാണുവിനെ തേടി അടുത്ത ഭാഗ്യവും !

0
85

ഒരു രാത്രി വെളുത്തപ്പോൾ റെയിൽവേ സ്റ്റേഷനിൽ പാട്ടു പാടി നടന്ന ആൾ ബോളിവുഡിലെ തിരക്കേറിയ ഗായികയായി. ഇതൊരു സിനിമാ കഥയല്ല. റെയിൽവേ സ്റ്റേഷനിൽ പാട്ടു പാടി നടന്ന രാണു മൺഢലിന്റെ ജീവിതമാണ്. അതിന്ദ്ര ചക്രബർത്തി പാടാൻ ആവശ്യപ്പെട്ടപ്പോൾ രാണു തനിക്ക് പ്രിയപ്പെട്ട ലതാ മങ്കേഷ്കറിന്റെ ‘പ്യാർ കാ നഗ്മാ ഹേ’ മനസറിഞ്ഞു പാടി. അതിന്ദ്ര ചക്രബർത്തി അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ കിട്ടിയ ലൈക്കുകളിലൂടെയും ഷെയറുകളിലൂടെയും അത് എത്തപ്പെട്ടത് സോണി ടീവിയുടെ മുന്നിൽ. സോണി ടീവിയുടെ ജനപ്രിയ പ്രോഗ്രാം ആയ സൂപ്പർ സ്റ്റാർ സിംഗറിൽ അതിഥിയായി അങ്ങനെ രാണു എത്തി. ആ പ്രോഗ്രാമിലെ ജഡ്ജ് ആയിരുന്ന ഹിമേഷ് രഷ്മിയയുടെ അടുത്ത ചിത്രത്തിലൂടെ സിനിമയിൽ പാടണമെന്ന രാണുവിന്റെ ആഗ്രഹം പൂവണിഞ്ഞു.

ഒന്ന് ഇരുട്ടി വെളുത്തപ്പോൾ സെലിബ്രിറ്റിയായ രാണുവിനെ തേടി മറ്റൊരു സന്തോഷം കൂടിയെത്തി. പത്തു വർഷം മുൻപ് ഉപേക്ഷിച്ചുപോയ മകൾ സതി റോയ് രാണുവിനെ കാണാൻ തിരിച്ചെത്തി. അങ്ങനെ ഒരു പലചരക്കുകാരിയിൽ നിന്ന് ബോളിവുഡ് ഗായികയായ രാണുവിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here