മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു, ആത്മഹത്യ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി രസിക !

0
1003

സമ്മർ ഇൻ ബെത്ലഹേം, ആകാശഗംഗ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്ഥയായ നടിയാണ് മയൂരി. കഴിവുകൊണ്ട് ഒരുപാട് പ്രശസ്ഥിയാർജിച്ച മയൂരി വെറും 22ആം വയസിൽ തൂങ്ങിമരിച്ച് സ്വയം ജീവിതം അവസാനിപ്പിച്ചു. ചെന്നൈ അണ്ണാനഗറിലുള്ള സ്വന്തം വസതിയിലാണ് മയൂരി തൂങ്ങി മരിച്ചത്. മരണ കാരണം ആർക്കും വ്യക്തമല്ലായിരുന്നു.

എന്നാൽ മയൂരി ആത്മഹത്യ ചെയ്തിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തായിരിക്കുകയാണ് മയൂരിയുടെ സൗഹൃത്തും സമ്മർ ഇൻ ബെത്ലഹേമിലെ മറ്റൊരു നായിക കൂടി ആയിരുന്ന രസിക എന്ന സംഗീത. 1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേമിലൂടെയാണ് മയൂരി മലയാളത്തിലേക്ക് എത്തുന്നത്. അപ്പോൾ മയൂരിക്ക് 15 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനു ശേഷം അഭിനയിച്ച ആകാശഗംഗയാണ് മയൂരിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്.

ഭാര്യ വീട്ടിൽ പരമസൂഖം, ചന്താമാമ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ സിനിമകളിലും താരം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ ആക്ടീവ് ആയി നിൽക്കുമ്പോൾ 2005ലാണ് മയൂരി ആത്മഹത്യ ചെയ്തത്. എന്തിന് മയൂരി ആത്മഹത്യ ചെയ്തു എന്ന് ഒരുപാട് ചർച്ചകൾ ഉണ്ടായെങ്കിലും ആർക്കും ഒന്നും സ്ഥിരീകരിക്കാനായില്ല.

മയൂരിയുടെ ഉറ്റ സുഹൃത്തുക്കൾക്കുപോലും മയൂരിയുടെ മരണകാരണം അറിയില്ലായിരുന്നു. ഇപ്പോൾ മയൂരി മരിച്ച് വർഷങ്ങൾ കഴിഞ്ഞ് മയൂരിയെ കുറിച്ച് മനസ് തുറക്കുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. വ്യക്തിജീവിതവും സിനിമ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവ് മയൂരിക്ക് ഇല്ലായിരുന്നു എന്ന് സംഗീത കേരളകൗമുദി വാരികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here