ലോഹിതദാസ്‌ നു പകരം ലോഹിതദാസ്‌ മാത്രം, തിരക്കഥാകൃതായും സംവിധായകൻ ആയും തിളങ്ങിയ ലോഹിദാദാസ് ഒഴിച്ചിട്ട കസേരയിൽ മറ്റൊരാളെ സങ്കല്പ്പിക്കാൻ മലയാളിക്ക് ഇന്നും ആവില്ല

0
298

ചന്ത്രു, കുട്ടേട്ടൻ, വിദ്യാധരൻ, ആന്റണി, നത്ത് നാരായണൻ, ചന്ദ്രഹാസൻ, സുധാകരൻ നായർ, രവീന്ദ്രനാഥൻ മേനോൻ, അച്ചൂട്ടി, വാറുണ്ണി, ബാലൻ മാഷ്‌, മേലേടത്ത് രാഘവൻ നായർ, കസ്തൂരിമാൻ, അങ്ങനെയൊരു മനുഷ്യായുസ്സിൽ ആടി തീർക്കാൻ പറ്റാവുന്നതിന്റെ പരമാവധി ജീവിതങ്ങൾ തന്റെ തൂലികയിലൂടെ നിർമ്മിച്ച് മഹാനടന്റെ കഴിവുകളെ അതിന്റെ പൂർണ്ണതയിൽ എത്തിച്ച മഹാത്മാവിനെ സ്മരിക്കുന്നു.

ഒരുപാട് അഭിനേതാക്കളും സംവിധായകരും തിരക്കഥകൃതുക്കളും സാങ്കേതിക പ്രവർത്തകരും ഒക്കെ നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇവരിൽ ചുരുക്കം ചിലർക്ക് പകരം വയ്ക്കാൻ മറ്റൊരു ആൾ ഉണ്ടാകില്ല.. അങ്ങനെ ഉള്ള ഒരു വ്യക്തി ആണ് 10 വർഷങ്ങൾക്കു മുൻപ് (2009 ജൂണ്‍ 28 ) നമ്മെ വിട്ട് പിരിഞ്ഞ മലയാളികളുടെ സ്വന്തം ലോഹിതദാസ് സാർ.

സാധാരണക്കാരായ പലരുടെയും റിയൽ ജീവിതത്തെ വളരെ റിയൽ ആയി തന്നെ തൻറെ തൂലികയിലൂടെ പകർത്തി എഴുതുന്നതിൽ ഇദ്ദേഹം 100% വിജയിച്ചിട്ടുണ്ട്. ലോഹിതദാസ്‌ സൃഷ്ട്ടിച്ച കഥാപാത്രങ്ങളോട് മലയാളിക്ക് പ്രത്യേക അടുപ്പം തോന്നാൻ കാരണവും ആ കഥാപാത്രങ്ങൾ ഒക്കെ നമുക്കിടയിൽ നമ്മുടെ യതാർത്ഥ ജീവിതത്തിൽ പലപ്പോഴായി കണ്ടു മുട്ടിയിട്ടുള്ളത് കൊണ്ടാണ്.

പകരം ലോഹിതദാസ്‌ മാത്രം, തിരക്കഥാകൃതായും സംവിധായകൻ ആയും തിളങ്ങിയ ലോഹിദാദാസ് ഒഴിച്ചിട്ട കസേരയിൽ മറ്റൊരാളെ സങ്കല്പ്പിക്കാൻ മലയാളിക്ക് ഇന്നും ആവില്ല

തൂലികകൊണ്ട് വിസ്മയിപ്പിച്ച മലയാളിയുടെ സ്വന്തം ലോഹിതദാസ്‌ ഓർമ്മയായിട്ട് ഇന്ന് 10 വർഷം തികയുന്നു. ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here