ഈ തമിഴ് താരങ്ങളുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും

0
67

വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഘലയാണ് സിനമാ ഇൻഡസ്റ്റ്രി. അതിൽ തന്നെ തമിഴ് സിനിമ ഇപ്പോൾ മുന്നേറുകയാണ്. കഥയുടെ കാര്യത്തിലും പണപ്പെരുപ്പത്തിന്റെ കാര്യത്തിലും സൗത്ത് ഇന്ത്യയെ ലീഡ് ചെയ്യുകയാണ് തമിഴ് ഫിലിം ഇൻഡസ്റ്റ്രി. തമിഴ് സിനിമയിലെ കുറച്ച് മുൻനിര നായകന്മാരുടെ പ്രതിഫലങ്ങൾ ഒന്ന് നോക്കാം.

2007ൽ തമിഴ് സിനിമയിൽ തുടക്കം കുറിച്ച കാർത്തി ഒരു സിനിമക്കായി വാങ്ങുന്നത് എട്ട് കോടി രൂപയാണ്. തമിഴ് സിനിമയിൽ വളരെ പെട്ടെന്ന് സ്ഥാനം ഉറപ്പിച്ച നടനാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. ജയറാമേട്ടനൊപ്പം മലയാളത്തിൽ മാർക്കോണി മത്തായി എന്ന സിനിമയിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഒരു തമിഴ് സിനിമക്കായി വാങ്ങുന്നത് എട്ട് മുതൽ പത്ത് കോടി വരെയാണ്.

വിജയ് സേതുപതിയെ പോലെ തന്നെ വളരെ പെട്ടെന്ന് വേരുറപ്പിച്ച നടനാണ് ശിവകാർത്തികേയൻ. ഒരു സിനിമക്കായി ശിവകാർത്തികേയൻ വാങ്ങുന്ന പ്രതിഫലം പത്ത് മുതൽ പന്ത്രണ്ട് കോടി വരെയാണ്ത മിഴിലെ സകല കലാവല്ലഭന്മാരിൽ ഒരാളാണ് ധനുഷ്. തൊട്ടതെല്ലാം പൊന്നാക്കിയ ധനുഷ് ഒരു സിനിമക്കായി വാങ്ങുന്നത് പതിനഞ്ച് കോടിയാണ്.

സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരമാണ് വിക്രം. ദേശിയ അവാർഡ് ജേതാവ് കൂടിയായ വിക്രം ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം പതിനഞ്ച് മുതൽ ഇരുപത് കോടി വരെയാണ്.

തമിഴിലും മലയാളത്തിലും ഒരുപോലെ ഫാൻ ബേസ് ഉള്ള താരമാണ് സൂര്യ. അദ്ദേഹം ഒരു സിനിമക്കായി വാങ്ങുന്നത് ഇരുപത് മുതൽ ഇരുപത്തിയഞ്ച് കോടി വരെയാണ്. സൂര്യ നായകനായ കാപ്പാൻ ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ് കമൽ ഹാസൻ. ഉലകനായകൻ എന്ന് അറിയപ്പെടുന്ന കമൽ ഹാസൻ ഇരുപത്തിയഞ്ച് മുതൽ മുപ്പതിയഞ്ച് കോടി വരെയാണ്.

തമിഴിൽ അവിശ്വസിനീയമായ രീതിയിൽ ബാൻ ഭേസ് ഉള്ള നടനാണ് അജിത്. അജിത് ഒരു സിനിമക്കായി വുങ്ങുന്ന തുക മുപ്പത്തിയഞ്ച് കോടിയാണ്.

തലപതി എന്നറിയപ്പെടുന്ന വിജയ് ബോക്സ് ഓഫീസിന്റെ കാര്യത്തിൽ തമിഴ് സിനിമയിലെ ടോപ്പർ ആണ്. അദ്ദേഹം ഒരു സിനിമക്കായി വാങ്ങുന്ന തുക നാൽപ്പത് മുതൽ അമ്പത് കോടി വരെയാണ്.

ഇന്ത്യ മുഴുവൻ ഫാൻസ് ഉള്ള ഒരു താരമാണ് രജനികാന്ദ്. ഇന്ത്യയിലെ തന്നെ ഏറ്റവും പെയ്ഡ് ആക്ടേഴ്സ് ലിസ്റ്റിൽ ഉള്ള ആളാണ് ഇദ്ദേഹം. രജനികാന്ദ് ഒരു സിനിമക്കായി വാങ്ങുന്ന തുക അറുപത് കോടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here