മലയാള സിനിമാ നടിമാരുടെ പ്രതിഫലം എത്രായാണെന്നു അറിയാമോ ? ഇത്രയധികമോ ?

0
612

മലയാള സിനിമയിലെ നായകന്മാരുടെ പ്രതിഫലത്തെ പറ്റി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇനി കുറച്ച് പ്രധാന നായികമാരീടെ പ്രതിഫലം എത്രയാണെന്ന് നോക്കിയാലോ.

തീവണ്ടി എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സ്‌യുക്ത മേനോൻ ഒരു സിനിമക്കായി വാങ്ങുന്ന 8 മുതൽ 10 ലക്ഷം വരെയാണ്. കൽക്കിയാണ് സംയുക്തയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇനി റിലീസ് ആവാൻ പോകുന്ന ചിത്രം എടക്കാട് ബറ്റാലിയൻ.

ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ സിനിമയിലെത്തിയ അപർണ ബാലമുരളി 10 മുതൽ 12 ലക്ഷം വരെയാണ് ഒരു സിനിമക്കായി വാങ്ങുന്നത്. സൂര്യ നായകനാകുന്ന തമിഴ് ചിത്രം സൂരരയ് പൊട്ര് ആണ് അപർണയുടെ അടുത്ത ചിത്രം.

ഇപ്പോൾ തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഫൈനൽസിലെ നായിക രജിഷ വിജയന് ഒരു സിനിമയിൽ ലഭിക്കുന്ന പ്രതിഫലം 12 ലക്ഷം രൂപ വരെയാണ്.

യുവനടി പ്രയാഗക്ക് ലഭിക്കുന്ന പ്രതിഫലം ഏകദേശം 15 ലക്ഷം രൂപയാണ്.

ഈ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡ് വിന്നർ കൂടിയായ നിമിഷ സജയൻ ഒരു സിനിമക്കായി വാങ്ങുന്നത് 15 ലക്ഷം രൂപ വരെയാണ്.

മലയാളത്തിലെ മുൻനിരനായികയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന അനു സിതിര ഒരു സിനിമക്കായി വാങ്ങുന്നത് 20 മുതൽ 25 ലക്ഷം രൂപ വരെയാണ്.

ഭാഗ്യ നായികയായ നമിത പ്രമോദ് വാങ്ങുന്നതും 20 മുതൽ 25 ലക്ഷം രൂപ വരെയാണ്.

ഒരു യമണ്ടൻ പ്രേമകഥ വരെ എത്തി നിൽക്കുന്ന നിഖില വിമൽ ഒരു സിനിമക്കായി വാങ്ങുന്നത് 25 ലക്ഷം രൂപ വരെയാണ്.

ചെറിയ കാലയളവുകൊണ്ട് വലിയ വലിയ ഹിറ്റുകളിൽ സ്ഥാനം പിടിച്ച ഐശ്വര്യ ലക്ഷ്മി ഒരു സിനിമക്കായി 30 ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്.

മലയാളത്തിലെ ഏറ്റവും സെലക്ടീവ് നായികമാരിൽ ഒരാളായ പാർവതി ഒരു സിനിമക്കായി വാങ്ങുന്നത് ഏകദേശം 30 മുതൽ 40 ലക്ഷം വരെയാണ്.

ലേഡി സൂപ്പർസ്റ്റാർ മഞ്ചു വാര്യർ ഒരു സിനിമക്ക് വാങ്ങിക്കുന്നത് 75 ലക്ഷം മുതൽ 1 കോടി വരെയാണ്.

സൗത്ത് ഇൻഡ്യൻ സെൻസേഷൻ ആയ നയൻതാര ഒരു സിനിമക്കായി 4 മുതൽ 6 കോടി വരെ വാങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here