ആദ്യം വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അവതാരിക, ഇന്ന് വിജയ് ചിത്രത്തിലെ നായിക

0
16

ഒക്ടോബറില്‍ വിജയ് ചിത്രം ‘ബിഗിലി’ന്റെ ഓഡിയോ ലോഞ്ചില്‍ അവതാരികയായി എത്തിയ രമ്യ സുബ്രമണ്യം ഇന്ന് നവംബറില്‍ വിജയ് ചിത്രം ദളപതി 64ല്‍ നായിക. ദളപതിക്കൊപ്പം സ്റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞ നിമിഷം സ്വപ്ന സാഫല്യം എന്ന് പറഞ്ഞാണ് രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇപ്പോള്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64ല്‍ അഭിനയിക്കാനുള്ള അവസരമാണ് രമ്യക്ക് ലഭിച്ചിരിക്കുന്നത്. ‘കൈദി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഒരു ഗ്യാങ്‌സ്റ്റര്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്റണി വര്‍ഗീസ്, ഗൗരി ജി കൃഷ്ണന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. എക്‌സ്ബി ഫിലിം ക്രിയേറ്റേര്‍സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here