റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്നു

0
47

മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ഫാൻ ബേസ് ഉള്ള ഒരു നടനാണ് ദുൽഖർ സൽമാൻ. ഇന്റവ്യൂകൾ ഒന്നും അങ്ങനെ ദുൽഖർ നൽകാറില്ലെങ്കിലും ആദ്യ ദിവസം അദ്ദേഹത്തിന്റെ സിനിമക്കുള്ള തിരക്ക് സ്വപ്ന തുല്യമാണ്. ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റെ അവസാനമിറങ്ങിയ മലയാളം ചിത്രം. കുറുപ്പ് എന്ന് ചിത്രമാണ് ദുൽഖറിന്റെ ഇനി വരാനുള്ള തമിഴ് ചിത്രം. അത് കൂടാതെ തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങളാണ് താരത്തിനായി കാത്തിരിക്കുന്നത്.


ഇപ്പോഴിതാ മറ്റൊരു വാർത്ത വന്നിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ ആയിരിക്കും നായകൻ എന്നാണ് വാർത്തകൾ. ദുൽഖർ ആദ്യമായി ഒരു പോലീസ് ഓഫീസറായി എത്തുന്നതും ഈ ചിത്രത്തിലൂടെ ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം കായംകുളം കൊച്ചുണ്ണിയാണ്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന പ്രതി പൂവൻകോഴിയുടെ വർക്കിലാണ് റോഷൻ ഇപ്പോൾ. മഞ്ജു വാര്യരും അനുശ്രീയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here