രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം RRRന്റെ പൂർണനാമം എത്തി

0
7

ഇന്ത്യയൊട്ടാകെ വളരെ അധികം ഫാൻ ബെയ്സ് ഉള്ള ഒരു സംവിധായകൻ ആണ് രാജമൗലി. ബാഹുബലി എന്ന സിനിമ കൊണ്ട് രാജമൗലി ഉണ്ടാക്കിയെടുത്ത മാർക്കറ്റ് ചെറുതല്ല. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഏതാണ് എന്ന ചോദ്യം ഉയർന്ന് വന്നിരുന്നു. അപ്പോഴാണ് സൗത്ത് ഇന്ത്യയിലെ സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറിനെയും രാംചരണിനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയാണ് അടുത്ത സിനിമ എന്ന വാർത്ത വന്നത്. അപ്പോൾ തന്നെ രാജമൗലിയുടെ അടുത്ത സിനിമയിലുള്ള പ്രതീക്ഷകൾ ഒരുപാട് ഉയരത്തിലായി. അധികം വൈകാതെ തന്നെ RRR എന്ന ടൈറ്റിലും വന്നു. അതിനൊരു പൂർണ രൂപം ഉണ്ടാവും എന്ന് ഉറപ്പായിരുന്നു. ഇപ്പോഴിതാ ആ പേരിന്റെ പൂർണ രൂപം എത്തിയിരിക്കുകയാണ്. രാമ രൗദ്ര രുഷിതം എന്നതാണ് RRRന്റെ പൂർണ രൂപം. ചിത്രം അടുത്ത വർഷം ജൂണിൽ തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here