പ്രഭാസിന്റെ ബോക്സ് ഓഫീസ് പടയോട്ടം സാഹോ റെക്കോർഡുകൾ ബേദിക്കുന്നു.

0
62

ബാഹുബലിയുടെ 2 ഭാഗങ്ങൾക്ക് ശേഷം പ്രഭാസ് നായകനായി പുറത്തിറങ്ങിയ ബ്രഹ്മാൻഡ ബിഗ് ബഡ്ജറ്റ് ചിത്രമാണ് സാഹോ. കഴിഞ്ഞ വെള്ളിയാഴ്ച്ച ആണ് സാഹോ തീയേറ്ററുകളിൽ എത്തിയത്.

പ്രഭാസ്, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സാഹോയ്ക്ക് വലിയ വരവേൽപ്പ് ആണ് എങ്ങു നിന്നും ലഭിക്കുന്നത്. ആദ്യ ദിനം 132 കോടിയിലധികം ചിത്രം ബോക്സ് ഓഫീസിൽ കലക്ഷൻ നേടിയിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് യൂ വി ക്രീയേഷൻസും ട്ടി സീരീസും ചേർന്ന് 350 കോടിയിലധികം മുതൽ മുടക്കിയാണ്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ രണ്ടു ദിവസത്തെ ബോക്സ് ഓഫീസ് കോളക്ഷൻ 205 കോടി രൂപയാണ്. സാഹോ ഇന്ത്യയിൽ ഒട്ടാകെ റെക്കോർഡുകൾ തീർത്തു മുന്നേറുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 1000 കോടി കലക്ഷനിലേക്ക് എത്തിച്ചേരും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും ഇത്രയധികം കലക്ഷൻ നേടിയ ചിത്രം വേറെ ഉണ്ടാകില്ല.

ഉറപ്പായും തീയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒരു ദൃശ്യ ആക്ഷൻ എന്റർടൈനർ ആണ് സാഹോ. മികച്ച കലക്ഷനും മികച്ച അഭിപ്രായവും നേടി സാഹോ അതിഗംഭീരമായി മുന്നേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here