ബോക്സ് ഓഫീസ് തൂത്തുവാരി പ്രഭാസിന്റെ സാഹോ ; ആദ്യ ദിന കലക്ഷൻ റിപ്പോർട്ട് കാണാം

0
93

ബാഹുബലിയടെ 2 ഭാഗങ്ങൾക്കു ശേഷം പ്രഭാസ് നായകനായ ബഹുഭാഷാ ചിത്രമാണ് സാഹോ. ഈ ചിത്രം ഇപ്പോൾ വാർത്തക്കളിൽ ഇടം നേടുന്നത് ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കലക്ഷൻസ് പുറത്തുവന്നത് കാരണം ആണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കുന്നതിലും അധികമാണ്. ലോകമെമ്പാടും 5 ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ സാഹോ പുറത്തിറങ്ങി. തീയേറ്ററുകളിൽ നിന്നു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നു സാഹോ പൊളിയാണ്… കിടു ആണ്… എന്നൊക്കെ. മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്.

ബാഹുബലി എന്ന ഒരു ബ്രഹ്മാൻഡ ചിത്രം ഇറങ്ങി അതിന്റെ വിജയത്തിൽ സൂപ്പർ നായകനായ ആളാണ് പ്രഭാസ്. പ്രഭാസിന്റെ നായികയായി അഭിനയിച്ചത് ശ്രദ്ധ കപൂർ ആണ് ഹിന്ദി സിനിമ ലോകത്തെ സൂപ്പർ നായികയാണ് ശ്രദ്ധ കപൂർ. സാഹോയിലെ ആക്ഷൻ രംഗങ്ങളും പാട്ടുകളും വളരെ ഗംഭീരമായി എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

വളരെ അധികം ടീഗ്രേഡിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷൻ വിസ്മയം ആണ് എന്നുള്ളതിൽ സംശയമില്ല. അതു തെളിയിക്കും വിധം ആണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റീപോർട്ടുകൾ പുറത്തു വരുന്നത്. ചിത്രം ലോകമെമ്പാട് നിന്നും 130 കോടി രൂപയോളം ആണ് വാരികൂട്ടിയിരിക്കുന്നത്. ചിത്രം തീയേറ്ററിൽ തന്നെ കാണേണ്ട ഒരു തീയേറ്റർ അനുഭവമാണ് സാഹോ.

LEAVE A REPLY

Please enter your comment!
Please enter your name here