സാഹോ ഗംഭീര മാസ്സ് ആക്ഷൻ സിനിമ ; യൂ എ ഇ യിൽ നിന്നുള്ള ആദ്യ റിവ്യൂ വായിക്കാം

0
93

പ്രഭാസ് ശ്രദ്ധാ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സാഹോ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ആഗസ്റ്റ് 30 നു ലോകമെമ്പാടും തീയേറ്ററുകളിൽ എത്തിക്കും. 5 ഭാഷകളിലായി ലോകമെമ്പാടും റീലീസിനെത്തുന്ന സാഹോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കൊണ്ടിരിക്കയാണ്. എന്താണ് കാരണം എന്നല്ലേ ? മറ്റൊന്നുമല്ല യൂ എ ഇ യിൽ നിന്നു ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന റിവ്യു ആണ് അതിനു കാരണം.

സാഹോ കണ്ടതിനു ശേഷം യൂ എ ഇ സെന്സര്ബോര്ഡ് അംഗവും സിനിമ നിരൂപകനും ആയ ഉമൈർ സിന്ധു ട്വിറ്ററിൽ കുറിച്ച റിവ്യു ആണ് വൈറൽ ആകുന്നത്.

നിങ്ങൾ ഹൈ വോൾട്ടെജ് ആക്ഷൻ സിനിമയുടെ ആറാസ്‌ഥാകാൻ ആണോ ? അടിപൊളി വിഷ്യൽസ് ഇഷ്ടമാണോ ? നല്ല അഫിപൊളി മ്യൂസിക്ക് ഇഷ്ടമാണോ ? ഈ ചിത്രം നിങ്ങളെ തൃപ്തിപ്പെടുത്തും തീർച്ച പ്രഭാസ് ഇനി ഇന്ത്യയുടെ മെഗാസ്റ്റാർ ആണ് ഉറപ്പ്. ഇതാണ് യൂ എ ഇ സെൻസർ ബോർഡ് അംഗം ട്വിറ്ററിൽ കുറിച്ചത്. ഇദ്ദേഹം ചിത്രത്തിന് 5ൽ 4 റേറ്റിങ്ങും കൊടുക്കുകയുണ്ടായി.

തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാനായ സുജീത്ത് ആണ് സാഹോയുടെ സംവീധായകൻ. പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കെന്നി ബെറ്റ്‌സ് ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. മലയാളിയായ സാബു സിറിൽ ആണ് ചിത്രത്തിന്റെ കലാ സംവീധാനം നിർവഹിച്ചിരിക്കുന്നത്. ബാഹുബലിയിലും സാബു സിറിൽ ആയിരുന്നു കലാസംവീധായകൻ. ഗിബ്രാൻ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ മഥിയാണ്, ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്.

യു വി ക്രീയേഷൻസിന്റെ ബാന്നറിൽ 200ൽ അധികം കോടി മുതൽ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായി ആണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും ആയ ലാൽ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജാക്കി ഷെറോഫ്, നീൽ നിതിൻ മുകേഷ്‌, മന്ദിര ബേഡി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ആഗസ്റ്റ് മുപ്പതിന് സംവീധായകൻ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിൽ ഉള്ള ആർ ഡി ഇല്ലുമിനേഷൻസ് ചിത്രം കേരളത്തിൽ റീലീസിനെത്തിക്കും. ആക്ഷൻ വിസ്മയം സാഹോയിക്കായി കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here