തീയേറ്ററുകൾ പൂരപറമ്പാക്കി പ്രഭാസിന്റെ ആക്ഷൻ സിനിമ സാഹോ ; റിവ്യൂ

0
299

ബാഹുബലിയുടെ 2 ഭാഗങ്ങൾക്കു ശേഷം പ്രഭാസ് നായകനായി ശ്രദ്ധ കപൂർ നായിക വേഷമിടുന്ന ചിത്രമാണ് സാഹോ. ബാഹുബലിയുടെ ഒപ്പം തന്നെ നിൽക്കുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തി പ്രഭാസ് മറ്റൊരു ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് അടിച്ചിരിക്കുകയാണ്.

മികച്ച ഒരു തീയേറ്റർ അനുഭവം തന്നെ ആണ് സാഹോ. വലിയ ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ നായകന്റെ അച്ഛൻ കഥാപാത്രത്തെ വധിക്കുന്നതും അതേതുടര്ന്ന് അദ്ദേഹത്തിന്റെ മകൻ പകരം വീട്ടുന്നതും വലിയ ഗാങ് വാർ ആകുന്നതും അതിൽ നായകൻ വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

ബാഹുബലിയുടെ 2 ഭാഗങ്ങൾക്കു ശേഷം പ്രഭാസ് നായകനായി ശ്രദ്ധ കപൂർ നായിക വേഷമിടുന്ന ചിത്രമാണ് സാഹോ. ബാഹുബലിയുടെ ഒപ്പം തന്നെ നിൽക്കുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തി പ്രഭാസ് മറ്റൊരു ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് അടിച്ചിരിക്കുകയാണ്.

മികച്ച ആക്ഷൻ രംഗങ്ങളും മ്യൂസിക്കും തീയേറ്ററിൽ കയ്യടികൾ നിറക്കുമ്പോൾ ഒരു മികച്ച വിസ്മയ കാഴ്ചയാണ് സാഹോ. നിറഞ്ഞ മനോസോടെ കയ്യടിച്ചാണ് പ്രേക്ഷകർ തീയേറ്റർ വിടുന്നത്.

ആക്ഷൻ രംഗങ്ങളും പാട്ടുകളും ഒന്നിന് ഒന്നു മികച്ചു നിന്നു. ഇന്ത്യൻ സിനിമകളിൽ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ സംവീധാനം, കലാ സംവീധാനം, സംഗീത സംവീധാനം, സംഘട്ടന സംവിധാനം എന്നീ മേഖലകൾ കൈകാര്യം ചെയ്ത സുജീത്ത്, ഗിബ്രാൻ, സാബു സിറിൾ, കെന്നി ബെയിറ്റ്‌സ് എന്നിവർ പ്രശംസയ്ക്കും അപ്പുറം അര്ഹതയുള്ളവർ ആണ്. ചിത്രം 350 കോടി മുതൽ മുടക്കി യൂ വി ക്രീയേഷൻസും ട് സീരീസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

റിലീസിന് മുൻപ് തന്നെ ലോകമെമ്പാടും മികച്ച ബുക്കിങ് ആയിരുന്നു ചിത്രത്തിന്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് വിട്ടുപോയത് 40 ൽ അതികം കോടിക്കാണ്.

ചിത്രം തീയേറ്ററിൽ തന്നെ കാണേണ്ട വിഷ്യൽ ട്രീറ്റ് തന്നെ ആണ്. ചിത്രത്തിന്റെ 8 മിനിറ്റ് ദൈർഘ്യമുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ മാത്രം 70 ൽ അതികം കോടി ആണ് മുടക്കിയിരിക്കുന്നത്. വളരെ തന്മയത്തോടുകൂടി ആണ് പ്രഭാസും ശ്രദ്ധാ കപൂറും അവരുടെ റോൾ അഭിനയിച്ചിരിക്കുന്നത്.

റേറ്റിംഗ് 3/5

LEAVE A REPLY

Please enter your comment!
Please enter your name here