ബിന്ദു ആണ് ഇന്ന് എനിക്കെല്ലാം,​ എന്നാല്‍ അന്ന് അടുപ്പം അവളോടായിരുന്നില്ല; സായി കുമാര്‍

0
134

നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരമാണ് സായി കുമാര്‍. ഭാര്യ ബിന്ദു പണിക്കറും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ. കൂടാതെ ടിക്‌ടോക് വീഡിയോയിലൂടെ ബിന്ദു പണിക്കറുടെ മകള്‍ കല്യാണി സോഷ്യല്‍ മീഡിയയിലും താരമാണ്.

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തങ്ങളുടെ ഇരിപ്പിടം കരസ്ഥമാക്കിയ താരങ്ങളാണ് ഇരുവരും.ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു ആശംസയുമായി എത്തിയത്. നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.

അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്. ആ സമയത്ത് ബിന്ദുവുമായി അത്ര അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച്‌ വരികയാണ് ഇരുവരും.സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് മകൾ കല്യാണി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഡബ്‌സ്മാഷ് വീഡിയോയുമായും ഈ താരപുത്രി എത്താറുണ്ട്.

ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും ഡയലോഗുകളുമൊക്കെ കല്ലു കൂളായി പറയാറുണ്ട്. ഇടയ്ക്ക് കുടുംബസമേതമുള്ള ഡബ്‌സ്മാഷുമായും ഇവരെത്താറുണ്ട്. പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് ബിന്ദു പണിക്കരെത്തിയത്. ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍.

ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായി കുമാര്‍ മനസ് തുറന്നത്. 2003ലാണ് ബിന്ദു പണിക്കറിന്റെ ആദ്യ ഭര്‍ത്താവ് മരിക്കുന്നത്. ആ ബന്ധത്തിലെ മകളാണ് കല്ലു എന്ന് വിളിക്കുന്ന അരുന്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here