സൽമാൻ ഖാൻ 55 ലക്ഷം രൂപയുടെ വീട് രണുവിന് സമ്മാനിച്ചു ? വമ്പൻ സമ്മാനവുമായി സൂപ്പർ താരം

0
2024

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ ജനതയുടെ മനസിലേക്ക് ആണ് രണു പാടി കയറിയത്. ഇന്ത്യൻ സംഗീതാസ്വാദകരെ ഞെട്ടിക്കും വിധത്തിൽ ആയിരുന്നു ഇവർ പാട്ടു പാടിയത്. രേണു ആലപിച്ച എക് പയർ കാ നഗമാ എന്ന ഗാനം വളരെ ചുരുക്കം സമയം കൊണ്ട് വൈറൽ ആവുകയായിരുന്നു.

ഇതോടുകൂടി ഇവരുടെ ജീവിതം തന്നെ മാറി പരിയുകയായിരുന്നു. നടി മമ്ത ആണ് രേണുവിന്റെ സംഗീതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാട്ട് വൈറൽ ആയത്തോടുകൂടി സംഗീത സംവീധായകനും ഗായകനുമായ ഹിമേഷ് രഷ്മിയ രണുവിന് സിനിമയിൽ പാടാൻ അവസരം നൽകിയിരുന്നു. ഈ പാട്ട് പാടുന്ന റെക്കോഡിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറൽ ആണ്.

ഇതിനിനെല്ലാം ശേഷം ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട് അനുസരിച്ച് സൂപ്പർ താരം സൽമാൻഖാൻ രേണുവിന് ഒരു വീട് സമ്മാനിക്കാൻ ഒരുങ്ങുകയാണ് എന്നാണ്. 55 ലക്ഷം രൂപയുടെ വീടാണ് സമ്മാനിച്ചത്‌ എന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ സൂപ്പർ താരം സൽമാൻഖാൻ തന്റെ അടുത്ത ചിത്രമായ ദബാങ് 3 യിലെ ഒരു പാട്ട് രേണുവിനെ കൊണ്ട് പാടിക്കാനും ഒരുങ്ങുന്നു എന്നാണ് റിപ്പോർടുകൾ സൂചിപ്പിക്കുന്നത്.

ഭർത്താവിന്റെ വിയോഗത്തിനു ശേഷം രേണു ട്രെയിനിൽ പാട്ട് പാടിയാണ് ജീവിച്ചിരുന്നത്. ഇങ്ങനെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് പാടിയ ഒരു പാട്ടാണ് ഇവരുടെ തലവര മാറ്റി എഴുതിയത്. സോണി ടി വി യുടെ ഒരു റിയാലിറ്റി ഷോയിൽ രേണു പങ്കെടുത്തപ്പോൾ ആണ് ഹിമേഷ് രഷ്മിയ രേണുവിനെ തന്റെ അടുത്ത ഗാനം ആലപിക്കാനായി ക്ഷണിച്ചത്. നിരവധി അവസരങ്ങൾ ആണ് രേണുവിനെ തേടി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here