പൂര്ണിമയുടെ പ്രാണയ്ക്കായി ഹോട്ട് ആയി തീവണ്ടി നായിക സംയുക്ത ! ഫോട്ടോസ് വൈറൽ

0
2851

മലയാളികളുടെ പ്രിയങ്കരിയായ ടോവിനോ തോമസ് നായകനായ തീവണ്ടിയിലെ നായിക സംയുക്ത മേനോൻ ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമ ഇന്ദ്രജിത് നടത്തിവരുന്ന പ്രാണ എന്ന ഡിസൈനർ ഷോപ്പിന് വേണ്ടി നടത്തിയ കിടിലൻ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

സംയുക്ത മലയാളം സിനിമയിലേക്ക് കടന്നുവരുന്നത് പോപ്‌കോണ് എന്ന 2015 ൽ ഇറങ്ങിയ ചിത്രത്തിലൂടെ ആണ്. താരം ടോവിനോയുടെ കൂടെ അഭിനയിച്ച തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി സംയുക്ത.

സംയുക്തയുടേതായി അവസാനം റിലീസ് ആയ ചിത്രം ടോവിനോ തോമസ് മരണ മാസ്സ് പോലീസ് റോളിൽ എത്തിയ കലക്കി ആയിരുന്നു. ഇനി താരത്തിന്റേതായി തീയേറ്ററുകളിൽ എത്താൻ ഇരിക്കുന്ന ചിത്രങ്ങൾ ആസിഫ് അലി നായകനാകുന്ന അണ്ടെർ വേൾഡ്, ടോവിനോ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06 എന്നീ ചിത്രങ്ങൾ ആണ്.

ഇതിനോടകം തന്നെ 9 ഓളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടേതായി ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ 2 എണ്ണം ആണ്. പാലക്കാട് ദേശത് 1995 സെപ്റ്റംബർ മാസം 11 നു ജനിച്ച സംയുക്തയ്ക്ക് ഇപ്പോൾ 23 വയസ്സാണ്. 2015 മുതൽ അതായത് 19 വയസ്സുമുതൽ താരം മലയാള സിനിമയിൽ സജീവം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here