മകൻ ഉണ്ടായ ശേഷം ഞങ്ങൾ വേർപിരിഞ്ഞു; ജീവിതത്തിലെ ഒറ്റപ്പെടലുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

0
417

അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തു നായകനാക്കി പുറത്തിറക്കി വമ്പൻ കോളിളക്കം സൃഷ്ടിച്ച സകലകലാ വല്ലഭൻ ആയ ആൾ ആണ് സന്തോഷ് പണ്ഡിറ്റ്. പുത്തൻ ചിത്രത്തിന്റെ പണിപ്പുരയിൽ ആണെങ്കിലും തന്റെ ജീവിതത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്കും അതുപോലെ സമൂഹത്തിലെ ഓരോ വിഷയത്തിലും തന്റെതായ അഭിപ്രായങ്ങൾ പങ്കുവെക്കാൻ മടിയില്ലാത്ത ആൾ ആണ് സന്തോഷ് പണ്ഡിറ്റ്.

കോഴിക്കോട് നരിക്കുഴിയിൽ അച്ഛൻ പണിത രണ്ട് നില വീട് വേണ്ടന്ന് വെച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അച്ഛന്റെയും അമ്മയുടെയും വേര്പാടിന് ശേഷവും തുടർന്ന് സഹോദരി വിവാഹം കഴിഞ്ഞു ഭർത്താവിന് ഒപ്പം സെറ്റിൽ ആയപ്പോൾ താൻ ഒറ്റക്ക് ആയി എന്നും. തുടർന്ന് വിവാഹം കഴിച്ചു, മകൻ പിറന്ന ശേഷം ഭാര്യ തന്നിൽ നിന്നും പിരിഞ്ഞു എന്നും, ഇപ്പോൾ ഒറ്റക്ക് ജീവിക്കുന്നത് എന്നും, അതിൽ ഒരു കൊച്ചു വീട് പണിതു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ജീവിതത്തിൽ കൂടുതൽ സമയവും ഇപ്പോൾ യാത്രയിൽ ആന്നെന്നും, വീട്ടിൽ എത്തുമ്പോൾ പാചകം അടക്കം എല്ലാം താൻ ഒറ്റക്കാണ് ചെയ്‌യുന്നത് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here