മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്‌സിഡന്റായ; ശാന്തി കൃഷ്ണ

0
13

മലയാള സിനിമയില്‍ ഒരു കാലത്ത് സജീവമായിരുന്ന താരമായിരുന്നു ശാന്തി കൃഷ്ണ. നൃത്ത രംഗത്തും സജീവമായിരുന്ന താരം പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം ചെയ്യുന്നുണ്ട്. നടി മോനിഷയുടെ അപകട മരണം സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഒരു അപകടത്തിന്റെ അനുഭവം പറയുകയാണ് നടി ശാന്തി കൃഷ്ണയും. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്.

” സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്സിഡന്റ്റ് സംഭവിച്ചത്..എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച്‌ കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്ബോള്‍ ഞാന്‍ പകല്‍ സമയത്തെ ചിത്രീകരണം കഴിഞ്ഞു കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.

തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച്‌ എന്റെയും കാര്‍ ആക്സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ മുഖത്ത് വലിയ സ്‌ക്രാച്ച്‌ ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം സേവനം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല.” – ശാന്തി കൃഷ്ണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here