22 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു

0
7

മലയാളികളുടെ പൾസ് അറിഞ്ഞ് സിനിമ എടുക്കുന്ന ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്. ഒപ്പം വന്നവരിൽ ഒരുപാട് പേർ പുതിയ സിനിമകളോടൊപ്പം പിടിച്ച് നിൽക്കാനാകാതെ മടങ്ങിയെങ്കിലും, ഇപ്പോഴും തന്റെതായ ഒരു സ്ഥാനം മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിലനിർത്തുന്ന ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്. അതിനുത്തമ ഉദാഹരണമാണ് ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പൻ വിജയം.


ഞാൻ പ്രകാശാന് ശേഷം അടുത്ത സിനിമ ഏതാണെന്ന് ഒരുപാട് ചോദ്യം വന്നെങ്കിലും അതിന് കൃത്യമായ ഒരുത്തരം ലഭിച്ചിരുന്നില്ല. ചിലർ പറഞ്ഞു മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമയാണെന്ന്. എന്നാൽ ഇപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനം ആയിരിക്കുകയാണ്. സത്യൻ അന്തിക്കാട് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ്. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം ആയിരുന്നു മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം. ഇപ്പോൾ ഇതാ 22 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുകയാണ്. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ഈ ചിത്രം 2020ൽ സെൻട്രൽ പിക്ചർസ് തീയറ്ററുകളിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here