സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാവുന്നു; ഫിറോസ് ആവുന്നത് സെന്തിൽ

0
6

സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ഒരുപാട് പ്രശസ്തി ആർജിച്ച ഒരു വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ. പാവപ്പെട്ടവർക്കും, ചികിൽസിക്കാൻ കാശില്ലാത്ത രോഗികൾക്കും വേണ്ടി വിഡിയോകൾ ചെയ്ത് ഫേസ്ബുക്കിലെ തന്റെ സുഹൃത്ത് വളയത്തിലൂടെ പങ്കുവച്ചാണ് ഫിറോസ് സഹായങ്ങൾ നൽകുന്നത്. ലക്ഷങ്ങൾ വേണ്ടി വരുന്ന അവസ്ഥയിൽ പോലും 24 മണിക്കൂറിനുള്ളിൽ അത് സംഘടിപ്പിച്ചു നൽകാൻ ഫിറോസിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫാൻ ബെയ്‌സ് ഉള്ള ഒരു വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ.


ഇപ്പോഴിതാ ഫിറോസിന്റെ ആരാധകർക്കായി മറ്റൊരു വാർത്ത വന്നിരിക്കുകയാണ്. ഫിറോസിന്റെ ജീവിതം സിനിമയാവാൻ പോകുന്നു. ഫിറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നിതീഷും വിവേകും ചേർന്നാണ്. വലിയ സിനിമകൾ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള നൗഷാദ് ആലത്തൂർ ആണ് ഫിറോസ് നിർമ്മിക്കുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രേക്ഷകരിലേക്ക് എത്തിയ സെന്തിൽ കൃഷ്ണ അഥവാ രാജാമണിയാണ് ചിത്രത്തിൽ ഫിറോസിനെ അവതരിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here