ആറ് വർഷത്തിന് ശേഷം ഷാജി കൈലാസ് എത്തുന്നു; നായകനായി പ്രത്വിരാജ്!

0
47

മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. 1989ൽ ഇറങ്ങിയ ന്യൂസ്‌ എന്ന ചിത്രമാണ് ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് ഇങ്ങോട്ട് ദി കിങ്, ചിന്താമണി കൊലക്കേസ് തുടങ്ങി വലിയ വലിയ ഹിറ്റുകൾ മലയാളികൾക്കായി സമ്മാനിച്ചു. മാസ്സ് സിനിമ എന്ന് പറയുമ്പോൾ ഇപ്പോഴും മലയാളികൾക്ക് ആദ്യം മനസ്സിൽ വരുന്നത് ഷാജി കൈലാസിനെയാണ്. എന്നാൽ അദ്ദേഹം കുറച്ച് നാളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ബ്രേക്ക്‌ എടുക്കുന്നതിന് അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തുടർ പരാജയങ്ങളായി. 2013ൽ ജയറാമിനെ നായകനാക്കി പുറത്തിറങ്ങിയ ജിഞ്ചർ ആണ് ഷാജി കൈലാസിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ശേഷം 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വൈഗൈ എക്സ്പ്രസിന് ശേഷം അദ്ദേഹം പിന്നീട് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല.


ഇന്ന് പ്രത്വിരാജ് തന്റെ പേജിലൂടെ ഒരു പോസ്റ്റർ പുറത്ത് വിട്ടു. ‘6 വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരുന്നു’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. അനൗൺസ്‌മെന്റ് നാളെ രാവിലെ 10 മണിക്ക് ഉണ്ടാവും എന്നും അറിയിച്ചു. എല്ലാവരും പ്രതീക്ഷിക്കുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ്. ഇതിൽ പ്രത്വിരാജ് നായകനാകും എന്നും വാർത്തകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here