ഷാമിൽ മോഹൻലാലിനെ മേഘങ്ങളിൽ കണ്ടു ! കൗതുകമായി സൂപ്പർ താരത്തിന്റെ ഫോൺ കോളും !

0
54

ഹൈദരാബാദിൽ സൈനിക ഉദ്യോഗസ്ഥൻ ആയ ഷാമിൽ കണ്ടാശ്ശേരി എടുത്ത ഒരു മേഘത്തിന്റെ ഫോട്ടോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മേഘത്തിൽ മോഹൻലാലിന്റെ രൂപം പോലെ കാണപ്പെടുന്നു എന്നുള്ളതാണ് ഇതിലെ കൗതുകം. ചിത്രകാരൻ ആയ ഷാമിൽ ഈ ഫോട്ടോയിൽ മീശയും കണ്ണും പുരികവും വരച്ചതോടെ അതു ഒറിജിനൽ ലാലേട്ടൻ ആയി മാറി.

സിനിമാ കലാ സംവീധാന മോഹിയായ ഷാമിൽ ഈ ചിത്രം കൂട്ടുകാർക്ക് കൈമാറുകയും അവർ മുഖേന ഈ ചിത്രം മോഹന്ലാലിലേക്ക് എത്തുകയും ആയിരുന്നു. മോഹൻലാലിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഷാമിലിനെ തേടി ഇന്നലെ മോഹൻലാലിന്റെ ഫോൺ കോളും എത്തി.

സൈനിക കേന്ദ്രത്തിലെ തുറന്ന കുളി സ്ഥലത്ത് കുളിക്കാൻ പോയപ്പോൾ ആകാശത്തുള്ള മേഘങ്ങൾക്ക് ലാലേട്ടന്റെ ചായ ഉണ്ടെന്ന് തോന്നി. ഉടൻ ഓടിപ്പോയി മൊബൈൽ ഫോൺ എടുത്തു ചിത്രങ്ങൾ പകർത്തി. കണ്ണൂർ മാച്ചേരി ചക്കരക്കൽ കണ്ടാച്ചേരി കുടുംബങ്കമാണ് ഷാമിൽ. മോഹൻലാൽ തന്നെ വിളിച്ചത് തന്റെ ജീവിതത്തിലെ സുവർണ നിമിഷമാണ് എന്നു ഷാമിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here