ഷെയിൻ നിഗത്തിനെതിരെ വധ ഭീഷണിയുമായി നിർമ്മാതാവ് ജോബി ജോർജ്

0
11

ചെറിയ ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് മലയാളികൾക്ക് പ്രിയങ്കരനായി ഇപ്പോൾ നായക നടനായി തിളങ്ങുന്ന താരമാണ് ഷെയിൻ നിഗം. മിമിക്രിയിലൂടെയും അഭിനയത്തിലൂടെയും സുപരിചിതനായ അബി ഇക്കയുടെ മകനാണ് ഷെയിൻ. ഷെയിൻ ഈ വർഷം അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് എന്നീ സിനിമകൾ സൂപ്പർ ഹിറ്റ്‌ ആയിരുന്നു.


ഇപ്പോഴിതാ ഷെയിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു കാര്യം ലോകത്തെ അറിയിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ഉടമ തനിക്ക് നേരെ വധഭീഷണി മുഴക്കി എന്നാണ് ഷെയിൻ വെളിപ്പെടുത്തിയത്. ഷെയിൻ നായകനാകുന്ന പുതിയ ചിത്രമായ വെയിലിന്റെ പ്രൊഡ്യൂസർ ആണ് ജോബി ജോർജ്. മുടി കുറഞ്ഞ് പോയതിന്റെ പേരിൽ തനിക്ക് നേരെ വധ ഭീഷണി മുഴക്കി എന്നാണ് ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here