‘പടച്ചോന്‍ ഉണ്ട് ട്ടാ’ ; ഔട്ടാക്കിയ പാട്ടിന് വര്‍ഷങ്ങള്‍ക്കിപ്പുറം കൈയ്യടി നേടി ഷെയ്ന്‍ നിഗം

0
41

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം. ചെറിയ വേഷങ്ങളില്‍ നിന്നുമാണ് താരം നായകനിരയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന പരമ്ബരയിലൂടെയുമാണ് കരിയറിന്റെ തുടക്കത്തില്‍ ഷെയ്‌നിനെ എല്ലാവരും കണ്ടത്.

ചെറുപ്പത്തില്‍ അമൃത ടിവിയുടെ സൂപ്പര്‍സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ പാടാനെത്തിയ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബോയ്‌സ് എന്ന ചിത്രത്തിലെ പാല്‍ പോലെ പതിനാറ്, എനക്കൊരു ഗേള്‍ ഫ്രണ്ട് വേണം എന്ന് പാട്ട് പാടിക്കൊണ്ടായിരുന്നു അന്ന് നടന്‍ എത്തിയത്. എന്നാല്‍ അന്ന് പാട്ട് നന്നായില്ലെന്ന കാരണത്താല്‍ ജുറി ഷെയ്‌നെ സെലക്‌ട് ചെയ്തിരുന്നില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതെ ഗാനത്തിന് ചുവടുവെച്ച്‌ കൈയ്യടി നേടുന്ന നടന്റെ പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പഴയ വീഡിയോയും പുതിയതും എഡിറ്റ് ചെയ്ത് ഒരുമിച്ച്‌ ചേര്‍ത്താണ് ഈ വിഡീയോ ഇറങ്ങിയിരുന്നത്.ഡാന്‍സ് കളിച്ച്‌ കൈയ്യടി നേടിയ ശേഷം പടച്ചോന്‍ ഉണ്ട് ട്ടാ എന്നാണ് നടന്റെ ചിരിയോടെയുളള കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here