നായികയായി മാത്രമേ അഭിനയിക്കൂ എന്ന് നിർബന്ധമില്ല; ഷീലു മനസ് തുറക്കുന്നു

0
31

മലയാള സിനിമയിൽ ഇപ്പോഴുള്ള നടിമാരിൾ മികച്ചവരിൽ ഒരാളാണ് ഷീലു എബ്രഹാം. കുറഞ്ഞ കാലയളവിൽ നല്ല നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുവാൻ ഷീലുവിനായിട്ടുണ്ട്. താരത്തിന് ഒരു ബ്രേക്ക് കിട്ടിയത് പുതിയ നിയമത്തിലായിരുന്നു. അതിലെ പോലീസ് റോൾ ഷീലുവിന് ഒരുപാട് അഭിപ്രായങ്ങൾ നേടിക്കൊടുത്തതാണ്. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർന്ധം തനിക്ക് ഇല്ലെന്നും, നല്ല കാമ്പുള്ള റോളുകൾ വന്നാൽ ചെയ്യും എന്ന് ഷീലു പറയുന്നു. മാത്രമല്ല താൻ അത്ര നല്ലൊരു നടിയാണെന്ന് വിശ്വസിക്കുന്നില്ല എന്നും ഷീലു പറയുന്നു. പട്ടാഭിരാമനിൽ താൻ ജയറാമേട്ടൻ്റെ നായിക ആയിരുന്നെങ്കിലും നായിക റോളുകൾ മാത്രമല്ല ഒരു സ്ത്രീക്ക് ചെയ്യാനാകുന്ന ഏത് റോളുകളോം താൻ ചെയ്യുമെന്നും ഷീലു കൂട്ടിച്ചേർത്തു.


ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യങ്ങൽ വ്യക്തമാക്കിയപ്. പ്രൊഡ്യൂസർ എബ്രാഹം മാത്യുവിന്റെ ഭാര്യ കൂടിയായ ഷീലു വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയത്. ഏകദേശം ആറ് വർഷത്തോളമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഷീലു മലയാള സിനിമയിൽ ആക്ടീവ് ആയി നിൽക്കുകയാണ്. പോലീസ് വേഷം നന്നായി ചേരുന്ന നടിമാരിൽ ഒരാളാണ് ഷീലു.

LEAVE A REPLY

Please enter your comment!
Please enter your name here