അമ്മയായി ശിവദ ; ആരാധകർക്കും സുഹൃത്തുക്കൾക്കും സർപ്രൈസ് !

0
437

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നായിക നടിയാണ് ശിവദ. ഫാസിൽ സംവിധാനം നിർവഹിച്ച ലിവിംഗ് ടുഗെതർ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളത്തിലേക്ക് എത്തിയത്.എന്നാൽ അതത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം നിർവഹിച്ച സൂ സൂ സുധി വാത്മീകത്തിലൂടെയാണ് മലയാളത്തിൽ ശിവദക്കൊരു ബ്രേക് ത്രൂ ലഭിച്ചത്.മലയാളം കൂടാതെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ശിവദ. കഴിഞ്ഞ വർഷം ഇറങ്ങിയ ശിക്കാരി ശംഭുവാണ് ശിവദയുടെ അവസാന മലയാള ചിത്രം. പിന്നീട് ഇങ്ങോട്ട് താരത്തെ കാണാനെ ഇല്ലായിരുന്നു.

ഇപ്പോഴിതാ താരം തന്നെ തന്റെ ഒളിഞ്ഞിരിക്കലിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. ജൂലൈ 20ന് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിവരം ശിവദ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.നടനായ മുരളി കൃഷ്ണയാണ് ശിവദയുടെ ഭർത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here