ഒരിടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും സിനിമയിൽ തിരിച്ചെത്തുന്നു !

0
324

ഒരിടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്നു. കൂടെ ദുൽഖർ സൽമാനും ഉണ്ടാകും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവീധാനം നിർവഹിക്കുന്ന ചിത്രത്തിനായി ആണ് ഇവർ ഒന്നിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രത്തിന്റെ നിർമാണം നിർവഹിക്കും.

ചിത്രം ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് റീപോർട്ടുകൾ സൂചിപ്പിക്കുന്നത്. അനൂപ് സത്യന്റെ ആദ്യ സംവീധാന സംരംഭമാണ് ഈ ചിത്രം. സംഗീത സംവിധായകൻ ആയി അൽഫോൻസ് ജോസേഫും തിരിച്ചെത്തുകയാണ്. ചെന്നൈയിൽ സ്ഥിര താമസമാക്കിയ രണ്ടുപേരുടെ കഥായാണ് ചിത്രം.

ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മാസ്സ് പരിവേഷമുള്ള കഥാപാത്രങ്ങളില്നിന്നും വ്യത്യസ്തമായി റിയലിസ്റ്റിക് ആയാണ് സുരേഷ്‌ഗോപി ചിത്രത്തിൽ അഭിനയിക്കുക. ചിത്രം ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here