അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി..!

0
145

ലൈഫ് ഈസ് ആൻ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോൾ നമ്മൾ ആലോചിക്കാറില്ല. കാരണം അവർ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ നിങ്ങള്ക്ക്. ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തത്തിൽ നിങ്ങളുടെ കുടുംബ ജീവിതം തകർത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ ? കൂട്ടുകാർക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നൽകിയ കൃഷ്ണന്റെ കഥ ശുഭരാത്രിയിൽ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here