‘നടിയെ ആക്രമിച്ച കേസ്; നടിയ്ക്കുവേണ്ടി ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ മാത്രമേ രംഗത്ത് വരു’വെന്നും നടന്‍ സിദ്ധിഖ്

0
17

വിവാദമായ നടി ആക്രമണകേസില്‍ കേസില്‍ ഡബ്ല്യൂ.സി.സി നടിക്ക് വേണ്ടി ഒരു സഹായവും ചെയ്തില്ലെന്ന ആരോപണവുമായി നടന്‍ സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണ് ഡബ്ല്യൂ.സി.സിയിലെ അംഗങ്ങള്‍. എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ മാത്രമേ രംഗത്ത് വരുവെന്നും സിദ്ധിഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here